കണിയും കൈനീട്ടവും കാത്ത്..,ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിഷുവിനെ വരവേറ്റ് കേരളം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

കണിയും കൈനീട്ടവും കാത്ത്..,ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിഷുവിനെ വരവേറ്റ് കേരളം

തൃശൂര്‍: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷുവിനെ വരവേറ്റ് കേരളം. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും ഒത്തുചേര്‍ന്നുമുള്ള ആഘോഷത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. കണിക്കൊന്നകള്‍ പൂത്തുലയുന്ന വിഷുക്കാലം മലയാളിക്ക് കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മ കൂടിയാണ്. വീടുകളിലും ക്ഷേത്രങ്ങളിലും കണിയൊരുക്കി വിഷുവിനെ വരവേറ്റു. കണിക്കൊന്ന, കണിവെള്ളരി, ചക്ക, മാങ്ങ, പുതുവസ്ത്രം, ഗ്രന്ഥങ്ങള്‍ എന്നിവയുള്ള വിഷുക്കണി കണ്ടുണര്‍ന്നു വിശ്വാസികള്‍ വിഷുവിനെ വരവേറ്റു. കണികണ്ട ശേഷം വിഷുക്കൈനീട്ടവും പരമ്പരാഗതമായ ചടങ്ങാണ്. സൂര്യന്‍ ഭൂമധ്യരേഖയില്‍ ഉദിക്കുന്ന ദിവസം കൂടിയാണ് വിഷുനാള്‍. വിഷുദിനത്തില്‍ രാത്രിയുടെയും പകലിന്റെയും ദൈര്‍ഘ്യം സമമായിരിക്കും.

ശ്രീകൃഷണ രൂപത്തിന് മുന്നില്‍ തേച്ചു മിനുക്കിയ ഓട്ടുരുളിയില്‍ കണിവെള്ളരി, ഒപ്പം മറ്റ് പഴങ്ങളും കണിക്കൊന്നയും. പിന്നെ, സ്വര്‍ണ്ണം, വെള്ളി നാണയങ്ങള്‍, വാല്‍ക്കണ്ണാടി ഒരു വര്‍ഷത്തേക്കുള്ള സമൃദ്ധി ഒന്നാകെ ഒറ്റക്കാഴ്ചയിലൊരുക്കി മനസ് നിറച്ച ഓരോ വീട്ടിലും കണിയൊരുങ്ങി. കുടുംബത്തിലെ കാരണവന്മാര്‍ മുതല്‍ ഇളമുറക്കാര്‍ക്ക് കൈനീട്ടം നല്‍കും. സമ്പത്തിന്റെയും സമൃദ്ധിയുടെയും കൈമാറലാണ് കൈനീട്ടത്തിലൂടെ പകര്‍ന്നു നല്‍കുന്നത്.

പ്രകൃതീദേവിയെ മഞ്ഞക്കൊലുസണിയിക്കുന്ന കൊന്നപ്പൂവും അധ്വാനത്തിലൂടെ നേടിയ കായ്ഫലത്തിന്റെ സ്വര്‍ണത്തിളക്കമുള്ള വെള്ളരിക്കയും കണി കണ്ടുണരുക എന്ന ആചാരം നമ്മെ പ്രകൃതിയോട് അടുപ്പിക്കുന്നതു കൂടിയാണ്. വിഷുപ്പുലരിയില്‍ ഉണ്ണിക്കണ്ണനെ കണികണ്ടുണര്‍ന്നാല്‍ ആ വര്‍ഷം മുഴുവന്‍ ശ്രേഷ്ഠമായിരിക്കുമെന്നാണ് വിശ്വാസം. വീടുകളിലും ക്ഷേത്രങ്ങളിലും വിഷുക്കണിയൊരുക്കി കൃഷ്ണവിഗ്രഹത്തിന് മുന്നില്‍ പുലര്‍ച്ചെ കണികണ്ടു. വിഷുക്കാലം വിപണിയെയും സജീവമാക്കി.

ഇത്തവണ കണിവെള്ളരിക്ക് വിപണിയില്‍ കിലോക്ക് 30 മുതല്‍ 45 വരെ വിലയുണ്ടായിരുന്നു. പച്ചക്കറി, വസ്ത്രം, സ്വര്‍ണം വ്യാപാരമേഖലയിലും വില്‍പ്പനയേറി. ഗൃഹോപകരണങ്ങള്‍ക്ക് സീസണ്‍ കിഴിവു നല്‍കിയും ഉപഭോക്താക്കളെ ആകര്‍ഷിച്ചു. തെരഞ്ഞെടുപ്പു കാലമായതിനാല്‍ മിക്ക സ്ഥാനാര്‍ഥികളും വിഷു ആശംസാകാര്‍ഡുകള്‍ വോട്ടര്‍മാര്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കി.



from mangalam.com http://bit.ly/2UBVoFE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages