ശ്രീലങ്കയിലെ സ്‌ഫോടനം: മരിച്ചവരില്‍ രണ്ട് കര്‍ണാടക സ്വദേശികളും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

ശ്രീലങ്കയിലെ സ്‌ഫോടനം: മരിച്ചവരില്‍ രണ്ട് കര്‍ണാടക സ്വദേശികളും

ബെംഗളൂരു: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ വിവിധയിടങ്ങളിലുണ്ടായ സ്ഫോടനപരമ്പരയിൽ കൊല്ലപ്പെട്ടവരിൽ കർണാടക സ്വദേശികളും. തുംകുരു സ്വദേശികളായ കെ. ജി. ഹനുമന്തരായപ്പ, എം. രംഗപ്പ എന്നിവർ മരിച്ചതായി ശ്രീലങ്കയിലെ ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കി. ഇതോടെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം ആറായി. മരിച്ച കർണാടക സ്വദേശികൾ ജെഡിഎസ് പ്രവർത്തകരാണെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. ഇവരുടെ മരണം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സ്ഥിരീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ശിവണ്ണ, പുട്ടരാജു, മുനിയപ്പ, ലക്ഷ്മിനാരായണ, മാരഗൗഡ, ഹനുമന്തരായപ്പ, രംഗപ്പ എന്നിവരാണ് ശ്രീലങ്കയിലേയ്ക്ക പോയ ജെഡിഎസ് പ്രവർത്തകർ. മറ്റ്അഞ്ചു പ്രവർത്തകരെക്കുറിച്ച് വിവരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം അവധി ആഘോഷിക്കുന്നതിനാണ് ഏഴു പേരടങ്ങുന്ന ജെഡിഎസ് പ്രവർത്തകരുടെ സംഘംകൊളൊംബോയിലേയ്ക്ക്പോയത്. സ്ഫോടനം നടന്ന ഹോട്ടലിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്. സ്ഫോടനത്തിനു ശേഷം ബന്ധുക്കൾ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇപ്പോൾ 290 ആയി ഉയർന്നിട്ടുണ്ട്. അഞ്ഞൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ 35 പേർ വിദേശികളാണ്. കാസർകോട് സ്വദേശിനിയായ റസീന ഖാദർ, ലക്ഷ്മി, നാരായൺ ചന്ദ്രശേഖർ, രമേഷ് എന്നീ ഇന്ത്യക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. Content Highlights:two men death in colombo, srilanka blast


from mathrubhumi.latestnews.rssfeed http://bit.ly/2XDWAW7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages