ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം; ആളപായമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 25, 2019

ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം; ആളപായമില്ല

കൊളംബോ: ശ്രീലങ്കയിലെ തലസ്ഥാനമായ കൊളംബോയിൽനിന്ന് 40 കിലോമീറ്റർ കിഴക്കുള്ള പുഗോഡ നഗരത്തിൽ സ്ഫോടനം. ആർക്കും അപകടം സംഭവിച്ചതായി റിപ്പോർട്ടില്ല. പുഗോഡയിലെ മജിസ്ട്രേറ്റ് കോടതിയുടെ സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണെന്ന് ഔദ്യോഗിക വക്താവ് റുവാൻ ഗുണശേഖര വാർത്താ ഏജൻസിയോട് പറഞ്ഞു. കൊളംബോയിലെ പള്ളികളിലും ഹോട്ടലുകളിലും അടുത്തിടെ നടന്നസ്ഫോടനങ്ങളിൽ 359 പേർ കൊല്ലപ്പെടുകയും 500ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചാവേറുകളാണ് ഇവിടെ പൊട്ടിത്തെറിച്ചത്. സംഭവത്തിന്റെഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. Content Highlights:blast in Sri Lanka, Pugoda town, Colombo, Sri Lanka blast


from mathrubhumi.latestnews.rssfeed http://bit.ly/2ZzFr1e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages