മൂന്നു ജില്ലകളിലായി വയനാടും മാവേലിക്കരയും: ജില്ലകള്‍ കടന്ന് കയറിയ മണ്ഡലങ്ങളുടെ കൗതുകങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 13, 2019

മൂന്നു ജില്ലകളിലായി വയനാടും മാവേലിക്കരയും: ജില്ലകള്‍ കടന്ന് കയറിയ മണ്ഡലങ്ങളുടെ കൗതുകങ്ങള്‍

140 നിയമസഭാ മണ്ഡലങ്ങളെ 20 ലോക്സഭാ മണ്ഡലങ്ങളിലായി തിരിക്കുക അല്പം വിഷമം പിടിച്ച പണിയാണ്. അങ്ങനെ തിരിക്കുമ്പോൾ ചില മണ്ഡലങ്ങളുടെയെങ്കിലും കിടപ്പ് കൗതുകകരവുമാണ്. ലോക്സഭാ മണ്ഡലങ്ങളിൽ ഏറെ രസകരമായ രൂപം കിട്ടുക വിഐപി മണ്ഡലമായ വായനാടിനും തെക്കൻ കേരളത്തിലെ മാവേലിക്കരക്കുമാണ്. 2008 ൽ മണ്ഡല പുനരേകീകരണം നടന്നപ്പോൾ വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ചു കടക്കുകയാണ് വയനാട് ലോക്സഭാ മണ്ഡലം. സമാനമായി തന്നെ കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലായാണ് മാവേലിക്കരയുടെ കിടപ്പ്. രണ്ട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഒമ്പത് മണ്ഡലങ്ങളാണുള്ളത്. കാസർഗോഡ്, വടകര, പൊന്നാനി, ആലത്തൂർ, ചാലക്കുടി, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ മണ്ഡലങ്ങൾ ഇങ്ങനെ രണ്ട് ജില്ലകളിലായാണ് സ്ഥിതി ചെയ്യുന്നത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കൊല്ലം, ആറ്റിങ്ങൽ, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളാവട്ടെ ഒരു ജില്ലക്കുള്ളിൽ തന്നെയാണ്. അതിൽ തന്നെ ആറ്റിങ്ങൽ, തിരുവനന്തപുരം എന്നീ രണ്ട് ലോക്സഭാ മണ്ഡലങ്ങൾ പൂർണമായും തിരുവനന്തപുരം ജില്ലയിൽ തന്നെ സ്ഥിതി ചെയ്യുന്നു. ജില്ലകളുടെ കാര്യം മാത്രം പരിഗണിച്ചാലും ഒട്ടേറെ കൗതുകങ്ങൾ കാണാം. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, കോട്ടയം ജില്ലകൾ മൂന്ന് ലോക്സഭാ മണ്ഡലങ്ങൾക്ക് കീഴിൽ വരുന്നു. എന്നാൽ എറണാകുളം ജില്ലയുടെ കാര്യത്തിൽ ഈ കൗതുകം ഒന്നുകൂടി വർധിക്കും. നാലു ലോക്സഭാ മണ്ഡലങ്ങളിലായാണ് എറണാകുളം ജില്ലയിലെ നിയസഭാ മണ്ഡലങ്ങൾ കിടക്കുന്നത്. Content Highlights:lok sabha constituencies in kerala


from mathrubhumi.latestnews.rssfeed http://bit.ly/2Uio7Kk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages