പ്രതികാരം തന്റെ മാര്‍ഗ്ഗമല്ല, സംസ്ഥാനത്തിനാണ് മുന്‍ഗണന: കോണ്‍ഗ്രസിനോട് ക്ഷമിച്ചു, ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജഗന്‍മോഹന്‍ റെഡ്ഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

പ്രതികാരം തന്റെ മാര്‍ഗ്ഗമല്ല, സംസ്ഥാനത്തിനാണ് മുന്‍ഗണന: കോണ്‍ഗ്രസിനോട് ക്ഷമിച്ചു, ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജഗന്‍മോഹന്‍ റെഡ്ഡി

ന്യുഡല്‍ഹി: കോണ്‍ഗ്രസിനോട് ക്ഷമിച്ചെന്ന് തുറന്നുപറഞ്ഞ് വൈ.എസ്.ആര്‍.കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍മോഹന്‍ റെഡ്ഡി. പ്രതികാരം ചെയ്യുക എന്നത് തന്റെ മാര്‍ഗ്ഗമല്ല.ക്ഷമിച്ചിരിക്കുന്നു. തന്റെ സംസ്ഥാനത്തിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നും, ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭ്യമാക്കുന്നതിനാണ് മുന്‍ഗണനയെന്ന് ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ തുറന്നു പറച്ചില്‍.

2010 ലാണ് ജഗന്‍ മോഹന്‍ റെഡ്ഡി കോണ്‍ഗ്രസ് വിട്ടത്. ആന്ധ്രാപ്രദേശ് വിഭജിച്ച യുപിലഎ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് വിട്ടത്. തന്റെ കുടുംബത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചെന്നും അച്ഛനെ കൊലപ്പെടുത്തിയെന്നും ജഗന്‍ ആരോപിച്ചിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങളെല്ലാം ജഗന്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

അതേസമയം അഭിമുഖത്തിനിടെ ബിജെപിയേയും സംസ്ഥാനം ഭരിക്കുന്ന ടിജിപിയേയും അദേഹം ശക്തമായി വിമര്‍ശിച്ചു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കാമെന്ന വാഗ്ദാനത്തില്‍ നിന്ന് മോഡിയും ബിജെപിയും പിന്മാറി. ടിഡിപിയും ബിജെപിയും ചേര്‍ന്ന് ആന്ധ്രയിലെ ജനങ്ങളെ വഞ്ചിച്ചുവെന്നും ജഗന്‍ ആരോപിച്ചു.



from mangalam.com http://bit.ly/2IazvFU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages