'കാക്കി അടിവസ്ത്രം': ജയപ്രദയ്‌ക്കെതിരായ അശ്ശീല പരാമര്‍ശത്തില്‍ അസം ഖാനെതിരെ കേസെടുത്തു, നടിയുടെ പേര് പറഞ്ഞതായി തെളിയിക്കാന്‍ വെല്ലുവിളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

'കാക്കി അടിവസ്ത്രം': ജയപ്രദയ്‌ക്കെതിരായ അശ്ശീല പരാമര്‍ശത്തില്‍ അസം ഖാനെതിരെ കേസെടുത്തു, നടിയുടെ പേര് പറഞ്ഞതായി തെളിയിക്കാന്‍ വെല്ലുവിളി

റാംപൂര്‍( ഉത്തര്‍ പ്രദേശ്): ഉത്തര്‍പ്രദേശിലെ റാംപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ജയപ്രദയ്‌ക്കെതിരെ അശ്ശീല പരാമര്‍ശം നടത്തിയ എസ്പി സ്ഥാനാര്‍ത്ഥി അസം ഖാനെതിരെ കേസെടുത്തു. റാംപൂര്‍ മണ്ഡലത്തില്‍ ജയപ്രദയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയാണ് സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ അസം ഖാന്‍. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അസം ഖാന്റെ വിവാദ പരാമര്‍ശം. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത റാലിയിലാണ് വിവാദ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

എന്നാല്‍ താന്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയപ്രദയെ ഉദ്ദേശിച്ചല്ല പ്രസ്താവന നടത്തിയതെന്നും, തന്റെ പ്രസ്താവനയില്‍ എവിടെയെങ്കിലും അവരുടെ പേര് പരാമര്‍ശിച്ചതായി തെളിയിച്ചാല്‍ മത്സരരംഗത്തു നിന്ന് പിന്മാറുമെന്നും അസംഖാന്‍ വെല്ലുവിളിച്ചു. അസം ഖാനെ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് ജയപ്രദ തിരിച്ചടിച്ചു. ഇത് എനിക്ക് പുതുമയല്ല. അദേഹത്തിന്റെ പാര്‍ട്ടിയില്‍ 2009 മുതല്‍ താന്‍ സ്ഥാനാര്‍ത്ഥിയാണ്. അദേഹം ഇത്തരത്തില്‍ പരാമര്‍ശം നടത്തിയപ്പോള്‍ ഒരാള്‍ പോലും എന്നെ പിന്തുണച്ച് രംഗത്തെത്തിയില്ല. അസം ഖാന്‍ വിജയിച്ചാല്‍ ജനാധിപത്യത്തിന് സംഭവിക്കുന്നത് എന്താകുമെന്നും ജയപ്രദ ചോദ്യമുയര്‍ത്തി. ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ തൃപ്തരാകുമോ? നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും ഞാന്‍ പേടിച്ച് റാംപൂര്‍ വിടുമെന്ന്. പക്ഷെ ഞാന്‍ റാംപൂരില്‍ തന്നെ ഉണ്ടാകും. '' ജയപ്രദ പ്രതികരിച്ചു.

''ഞാന്‍ അവളെ രാംപൂരിലേക്ക് കൊണ്ടുവന്നിരുന്നു. ഒരാളേയും അവരുടെ ശരീരത്തില്‍ തൊടാന്‍ ഞാന്‍ അനുവദിച്ചിരുന്നില്ലെന്ന് നിങ്ങള്‍ സാക്ഷിയാണ്. അവരെ തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് 17 വര്‍ഷമെടുത്തു. എന്നാല്‍ അവര്‍ കാക്കി അടിവസ്ത്രമാണ് ധരിച്ചതെന്ന് ഞാന്‍ വെറും 17 ദിവസം കൊണ്ട് തിരിച്ചറിഞ്ഞിരുന്നുവെന്നായിരുന്നു'' അസം ഖാന്റെ വിവാദ പരാമര്‍ശം. രാംപൂരില്‍ ഞാന്‍ ഒമ്പത് തവണ എംഎല്‍എയും ഒരു തവണ മന്ത്രിയും അയിട്ടുണ്ട്. എനിക്കറിയാം എന്ത് പറയണമെന്ന്. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വളച്ചൊടിക്കുകയായിരുന്നുവെന്നും അസംഖാന്‍ പിന്നീട് പ്രതികരിച്ചു.



from mangalam.com http://bit.ly/2URpuEr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages