കടലാക്രമണം: തീരദേശത്ത് ഒരു മാസത്തേക്ക് സൗജന്യ റേഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 26, 2019

കടലാക്രമണം: തീരദേശത്ത് ഒരു മാസത്തേക്ക് സൗജന്യ റേഷന്‍

തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ തീരദേശ മേഖലയില്‍ ഒരു മാസത്തേക്ക് സൗജന്യ റേഷന്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയായിരുന്നും തീരുമാനങ്ങള്‍ നടപ്പാക്കുക.

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇന്‍ഷുറന്‍സ് പരിധി ആറു ലക്ഷമാക്കി ഉയര്‍ത്തും. റിലയന്‍സ് മുന്നോട്ടുവച്ച ഇന്‍ഷുറന്‍സ് പദ്ധതി അംഗീകാരിച്ചാണ് ഇന്‍ഷുറന്‍സ് പരിധി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

ചീമേനി ജയിലില്‍ നിന്ന് നാലു തടവുകാരെ മോചിപ്പിക്കാനും തീരുമാനമായി. എഴുപത് വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇളവ്. ജയില്‍ ഉപദേശക സമിതിയുടെ ശിപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.



from mangalam.com http://bit.ly/2L3RMYw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages