കൊച്ചി: ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് നിഷ ജോസ് കെ. മാണി. ഫെയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പിലാണ് നിഷ ഇക്കാര്യം പറഞ്ഞത്.
അദ്ദേഹം കുറേ കാലമായി ശ്വാസകോശസംബന്ധമായ സിഒപിഡി എന്ന രോഗത്തിന് ചികിത്സയിലാണ്. എന്നാല്‍, അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തിലല്ലെന്നും അവര്‍ കുറിക്കുന്നു.
നിഷയുടെ കുറിപ്പിന്റെ പൂര്‍ണരൂപം,
അച്ചാച്ചന്‍ ഇന്നും എന്നും ഒരു പോരാളിയാണ്. അച്ചാച്ചന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ച് നിരവധി ഫോണ്‍ കോളുകളും അന്വേഷണങ്ങളും വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ് ഞാന്‍ ഇടുന്നത്. ഈ കരുതലിനും സ്‌നേഹത്തിനും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.
വര്‍ഷങ്ങളായി അച്ചാച്ചന്‍ ഒരു സി ഒ പി ഡി രോഗിയാണ്. ശ്വാസകോശത്തിനുണ്ടാകുന്ന ഒരു പ്രത്യേക രോഗമാണിത്. അടുത്തിടെയായി അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് താഴ്ന്ന പോകാറുണ്ട് ആ സമയങ്ങളില്‍ ഇതിനുള്ള ചികിത്സയിലായിരുന്നു അദ്ദേഹം.
എന്നാല്‍ അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയല്ല ശ്വസിക്കുന്നത് എന്ന് കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
ഞങ്ങള്‍, കരിങ്കോഴയ്ക്കല്‍ കുടുംബം നിങ്ങള്‍ ഓരോരുത്തരുടേയും സ്‌നേഹത്തിനും കരുതലിനും വീണ്ടും നന്ദി അറിയിക്കുന്നു. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക.
from mangalam.com http://bit.ly/2P1XgkL
via IFTTT
No comments:
Post a Comment