ഇമ്രാന്‍ ഖാന്റെ മോദി അനുകൂല പ്രസ്ഥാവനയ്ക്ക് പിന്നില്‍ കോണ്‍ഗ്രസെന്ന് സംശയിക്കുന്നതായി നിര്‍മ്മലാ സീതാരാമന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

ഇമ്രാന്‍ ഖാന്റെ മോദി അനുകൂല പ്രസ്ഥാവനയ്ക്ക് പിന്നില്‍ കോണ്‍ഗ്രസെന്ന് സംശയിക്കുന്നതായി നിര്‍മ്മലാ സീതാരാമന്‍

ന്യൂഡല്‍ഹി: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മോദി അനുകൂല നിലപാടിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സംശയിക്കുന്നതായി പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. കശ്മീര്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് രണ്ടാം വട്ടവും മോദി തന്നെ അധികാരത്തില്‍ എത്തണമെന്നായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മല സീതരാമന്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. 'എന്തുകൊണ്ടാണ് ഇത്തരത്തില്‍ പ്രചരണങ്ങള്‍ ഉയരുന്നത് എന്ന അറിയില്ല. ഇതെന്റെ മാത്രം കാഴ്ച്ചപ്പാടാണ് സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടേതോ അല്ല. പ്രധാനമന്ത്രിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ പാകിസ്ഥാന്റെ സഹായം തേടിയ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ട്. ഇതും അതിന്റെയൊരു ഭാഗം തന്നെയാണോ എന്നാണ് ആശങ്ക. ഇതുകൊണ്ടെന്താണ് അവരുദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലാക്കാനാകുന്നില്ലെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഇന്ത്യ ഭാരതീയ ജനതാ പാര്‍ട്ടി വീണ്ടും വിജയിക്കുകയാണെങ്കില്‍ സമാധാനത്തിനുള്ള ചര്‍ച്ചകള്‍ നടത്താന്‍ സാധിക്കുമെന്നായിരുന്നു ഖാന്‍ ചില മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇന്ത്യയിലെ അടുത്ത സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ളതാണെങ്കില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കുക എന്ന് ശ്രമകരമാണെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഇമ്രാന്‍ ഖാന്റെ പ്രസ്ഥാവനയ്ക്ക് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ മോദിക്കും ബിജെപിക്കും എതിരെ രംഗത്തുവന്നിരുന്നു. പാകിസ്താന്‍ സഖ്യം ചെയ്തിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ച് രംഗത്തുവന്നിരുന്നു.



from mangalam.com http://bit.ly/2v9u9TK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages