കെ.എസ്. ശബരീനാഥന്‍ എംഎല്‍എയ്ക്കും തിരുവനന്തപുരം സബ് കളക്ടറായ ദിവ്യ എസ് അയ്യര്‍ക്കും ഉണ്ടായ കുഞ്ഞിന് പേരിട്ടു. മല്‍ഹാര്‍ ദിവ്യാ ശബരിനാഥന്‍ എന്നാണ് കുഞ്ഞിന് അച്ഛനും അമ്മയും നല്‍കിയ പേര്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.
'ഭൂമിയില്‍ മഴയുടെ അനുഗ്രഹം വര്‍ഷിക്കുന്ന മല്‍ഹാര്‍ രാഗം നമ്മള്‍ ഇരുവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. പ്രാര്‍ത്ഥനയോടെ കുഞ്ഞിനു പേരിട്ടു 'മല്‍ഹാര്‍ ദിവ്യ ശബരീനാഥന്‍'.'
ഏറെ നാളത്തെ പ്രണയ സാഫല്യമായി ശബരീനാഥനും ദിവ്യയുടെയും വിവാഹം വലിയ വാര്‍ത്തയായിരുന്നു. പിന്നീട് ഇവര്‍ക്ക് കുട്ടിയുണ്ടായതും ഫെയ്‌സ്ബുക്ക് മുഖാന്തരം പങ്കുവച്ചിരുന്നു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ മകനാണ് കെ.എസ്. ശബരീനാഥന്‍. അച്ഛന്റെ മരണത്തോടെയാണ് ഇദ്ദേഹം പോതുരംഗത്തേക്ക് ഇറങ്ങുന്നത്.
from mangalam.com http://bit.ly/2J2r1RN
via IFTTT
No comments:
Post a Comment