കൊച്ചി: കല്ലട അന്തര്‍സംസ്ഥാന സര്‍വീസ് ബസിനുള്ളില്‍ യാത്രക്കാരെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി മാനേജ്‌മെന്റ്. യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് കല്ലട മാനേജ്‌മെന്റ്. യാത്രക്കാരാണ് ആദ്യം ആക്രമിച്ചതെന്ന് കല്ലട മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വാദിക്കുന്നു. ഹരിപ്പാട് വച്ച് യാത്രക്കാരാണ് ആദ്യം ആക്രമിച്ചതെന്ന് ബസ് മാനേജ്‌മെന്റ് വാദിക്കുന്നു. കൊച്ചി ഓഫീസിലെ ജീവനക്കാര്‍ക്കെതിരെയും ആക്രമണമുണ്ടായി. ബസ് ജീവനക്കാര്‍ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും മാനേജ്‌മെന്റ് വാദിക്കുന്നു.
ഇന്നലെ പുലര്‍ച്ചെയാണ് കല്ലട ബസിനുള്ളില്‍ യാത്രക്കാരെ ആക്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ബസിലെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. ജയേഷ്, ജിതിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ രാവിലെ കൊച്ചി മരട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായിരുന്നു. ആക്രമണം നടന്ന കല്ലട ബസ് മരട് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പോലീസും ഗതാഗത വകുപ്പ് ജീവനക്കാരും ബസ് പരിശോധിച്ചു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ ആക്രമിച്ചത് പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കല്ലടയുടെ എല്ലാ ബസുകളുടെയും രേഖകള്‍ പരിശോധിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
ഹരിപ്പാട് വച്ച് കല്ലട ബസ് പണിമുടക്കിയത് യാത്രക്കാര്‍ ചോദ്യം ചെയ്തതാണ് ബസ് മാനേജ്‌മെന്റിനെ പ്രകോപിപ്പിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കേടായ ബസിന് പകരം ബസ് വിടില്ലെന്ന് കല്ലട മാനേജ്‌മെന്റ് വാശിപിടിച്ചു. അജയഘോഷ് എന്ന യാത്രക്കാരന്‍ പോലീസിനെ വിളിച്ചു. പോലീസ് ഇടപെട്ടതോടെയാണ് പകരം ബസ് വിട്ടുകൊടുത്തത്. പകരം ബസ് വിട്ടുകൊടുക്കേണ്ടി വന്നതില്‍ പ്രകോപിതരായാണ് യാത്രക്കാരെ ആക്രമിച്ചത്. പകരം വന്ന ബസ് യാത്രക്കാരുമായി വൈറ്റിലയില്‍ എത്തിയപ്പോഴാണ് മാനേജ്‌മെന്റിന്റെ ഗുണ്ടകള്‍ കയറി യാത്രക്കാരെ ആക്രമിച്ചത്.
പോലീസ് സഹായം തേടിയ അജയഘോഷിനെ ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണം. പത്തോളം വരുന്ന ഗുണ്ടകളാണ് വൈറ്റിലയില്‍ വച്ച് ബസിലേക്ക് ഇരച്ചുകയറിയത്. അജയഘോഷിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കയ്യില്‍ നിന്ന് ഫോണില്‍ നിന്ന് പിടിച്ചുവാങ്ങുകയുമായിരുന്നു. ആക്രമണത്തിനിരയായ അജയഘോഷ് ബസില്‍ നിന്നറങ്ങി ഓടുകയും പെട്ടന്ന് ലഭിച്ച ഓട്ടോയില്‍ കയറി മരട് പോലീസ് സ്‌റ്റേഷനില്‍ എത്തി വിവരം പറയുകയുമായിരുന്നു. ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡയയിലൂടെ പുറത്ത് വന്നതോടെയാണ് സംഭവത്തിന്റെ ഭീകരത പുറംലോകം അറിഞ്ഞത്.
from mangalam.com http://bit.ly/2Dq63Z6
via IFTTT
No comments:
Post a Comment