ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ന്യൂഡൽഹി: ബോക്സിങ് താരം വിജേന്ദർ സിങ്ങും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ഡെൽഹിയിലെ സൗത്ത് ഡെൽഹി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായാണ് വിജേന്ദറിന്റെ തിരഞ്ഞെടുപ്പ് പോരാട്ടം. തിരഞ്ഞെടുപ്പ് സമിതിയുടെ ചുമതല വഹിക്കുന്ന എ. ഐ.സി.സി. ജനറൽ സെക്രട്ടറി മുകുൽ വാസ്നിക്കാണ് വിജേന്ദറിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. സിറ്റിങ് എം.പി. രമേഷ് ബിദുരിയും എ. എ.പിയുടെ രാഘവ് ചന്ദയുമാണ് ഇവിടെ വിജേന്ദറിന്റെ എതിരാളികൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എ. എ.പി.യുടെ കേണൽ ദേവീന്ദർ സെഹ്രാവത്തിനെ 1,07,000 വോട്ടിനാണ് ബിദുരി പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തായ കോൺഗ്രസിന്റെ റൂബി യാദവിന് 1,25,213 വോട്ടാണ് ലഭിച്ചത്. ജനസംഘം ദേശീയ അധ്യക്ഷനായിരുന്നബൽരാജ് മഥോക്, വി.കെ.മൽഹോത്ര, മദൻലാൽ ഖുറാന, സുഷമ സ്വരാജ്, കോൺഗ്രസ് നേതാക്കളായ അർജുൻ സിങ്, ലളിത് മാക്കൻ എന്നിവരെ വിജയിപ്പിച്ച മണ്ഡലാണ് സൗത്ത് ഡൽഹി. 2008ൽ ബെയ്ജിങ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ വിജേന്ദർ ലോക ചാമ്പ്യൻഷിപ്പിലും ഈ നേട്ടം ആവർത്തിച്ചു. 2010 ഗ്വാങ്ഷു ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിരുന്നു. പിന്നീട് പ്രൊഫഷണൽ ബോക്സിങ്ങിലേയ്ക്ക് മാറിയ വിജേന്ദർ ഏഷ്യ പെസഫിക് സൂപ്പർ മിഡിൽവെയ്റ്റിലും ഓറിയന്റൽ സൂപ്പർ മിഡിൽവെയ്റ്റ് ചാമ്പ്യൻഷിപ്പിലും കിരീടം ചൂടിയിട്ടുണ്ട്. Content Highlights:Boxer Vijender Singh Congress Candidate South Delhi Lok Sabha constituency Election 2019 INC Olympics


from mathrubhumi.latestnews.rssfeed http://bit.ly/2INWtmz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages