വിദ്വേഷ പ്രസംഗം: ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജിയുമായി വി.ശിവന്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

വിദ്വേഷ പ്രസംഗം: ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജിയുമായി വി.ശിവന്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവ് വി.ശിവന്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മത വിദ്വേഷം പടര്‍ത്തിയ രീതിയില്‍ പ്രസംഗിച്ചുവെന്നാണ് ശിവന്‍കുട്ടി ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി.

അതിനിടെ, ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രസംഗം തടയണണെമന്ന് ആവശ്യപ്പെട്ടും ഹൈക്കോടതിയില്‍ ഹര്‍ജി എത്തി.

നേരത്തെ പോലീസിനും ജില്ലാ വരണാധികാരിക്കും വി.ശിവന്‍കുട്ടി പരാതി നല്‍കിയിരുന്നു. പ്രസംഗത്തില്‍ ജാതി മത അധിക്ഷേപം നടത്തുന്നത് വര്‍ഗീയത വളര്‍ത്തി വോട്ട് പിടിക്കാനുള്ള നിയമ വിരുദ്ധമായ പ്രവര്‍ത്തനമാണ്. കലാപത്തിനുള്ള പ്രകോപനം ഉണ്ടാക്കാന്‍ വേണ്ടി നടത്തിയ പ്രസംഗമാണ് എന്നും ശിവന്‍കുട്ടി ആരോപിച്ചിരുന്നു. 'ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍ പരിശോധിക്കണം ഡ്രസ് മാറ്റി നോക്കണ്ടേ' എന്നത് അത്യന്തം ഇസ്ലാം വിരുദ്ധമായ പരാമര്‍ശമാണെന്ന് ശിവന്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, പ്രധാനമന്ത്രി ശബരിമലയുടെ പരാമര്‍ശത്തെ കുറിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാ റാം മീണ അറിയിച്ചു. ശബരിമല കര്‍മ്മസമിതിയുടെ ബോര്‍ഡുകളെ കുറിച്ചുള്ള പരാതികളും ലഭിച്ചിട്ടില്ല. ഇത്തരം പരാതികള്‍ അതാത് ജില്ലാ കലക്ടര്‍മാരാണ് പരിഗണിക്കേണ്ടതെന്നും ടിക്കാ റാം മീണ പറഞ്ഞു.



from mangalam.com http://bit.ly/2Ipkh0E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages