അഹമ്മദബാദ്: മാലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാ സിങ് ഠാക്കൂറിനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കുകയും തന്നെ വിലക്കുകയും ചെയ്ത നടപടി വിവേചനമെന്ന് ഹാര്‍ദിക് പട്ടേല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തന്നെ വിലക്കിയ നടപടിയില്‍ ദുഃഖമുണ്ടെന്നും പട്ടേല്‍ പറഞ്ഞു.
പ്രഗ്യാ സിങ് ഠാക്കൂറിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കുമ്പോള്‍ തനിക്ക് വിലക്ക്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഗുജറാത്തിലെ ജനങ്ങളെ ബി.ജെ.പി വിഡ്ഢികളാക്കുകയായിരുന്നു. ഗുജറാത്തിലെ 12 സീറ്റിലെങ്കിലും ബി.ജെ.പി പരാജയപ്പെടുമെന്നും ഹാര്‍ദിക് പറഞ്ഞു.
2014ല്‍ ഗുജറാത്തിലെ 26 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. ഗുജറാത്തിന്റെ ഭാവി മികച്ചതാക്കാന്‍ അവര്‍ ജനങ്ങള്‍ നല്ല തീരുമാനം എടുക്കും. അക്കാര്യത്തില്‍ സംശയമില്ല. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടേയും പ്രവര്‍ത്തനങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. മോഡി തരംഗമില്ലെന്നും വിഷയങ്ങള്‍ നോക്കി വോട്ട് ചെയ്യാനുള്ള അവസരമാണ് ഇതെന്നും ഹാര്‍ദിക് പറഞ്ഞു.
from mangalam.com http://bit.ly/2DuDFVN
via IFTTT
No comments:
Post a Comment