കല്പറ്റ: മീനമാസത്തിലെ കത്തുന്ന സൂര്യനെ വകവയ്ക്കാതെ പ്രവര്‍ത്തകരുടെ ആവേശം മനസ്സില്‍ ആവാഹിച്ച് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ സഹോദരി പ്രിയങ്ക ഗാന്ധിക്കും കേരളത്തിലെ തലമുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ക്കുമൊപ്പമാണ് തുറന്ന വാഹനത്തില്‍ കല്പറ്റയുടെ നഗരത്തിലൂടെ കടന്നുപോയത്.
കലക്ടറേറ്റില്‍ നിന്നും പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുകൂടിയാണ് രാഹുല്‍ കടന്നുപോയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസനിക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മറ്റു ഘടകകക്ഷി നേതാക്കള്‍ എല്ലാം രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.
[IMG]
യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കേരളത്തില്‍ നിന്നും മത്സരിക്കാനെത്തിയപ്പോള്‍ പുലര്‍ച്ചെ അഞ്ചു മണി മുതല്‍ വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുപോലും കല്പറ്റയുടെ തെരുവോരങ്ങളില്‍ കാത്തിരിക്കുകയായിരുന്നു. രാഹുലിനെയും പ്രിയങ്കയെയും ഒരുനോക്ക് കാണുക മാത്രമാണ് തങ്ങളുടെ ആഗ്രഹമെന്നും രാഹുല്‍ ഗാന്ധിയെ അഞ്ചു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്നുമാണ് പ്രവര്‍ത്തകരുടെ പ്രതികരണം.
രാവിലെ കോഴിക്കോടു നിന്നും പ്രത്യേക ഹെലികോപ്ടറില്‍ കല്പറ്റ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങിയ രാഹുല്‍ തുറന്ന വാഹനത്തില്‍ കലക്ടറേറ്റില്‍ എത്തി. 11.30 ഓടെ പത്രിക സമര്‍പ്പിച്ചു. നാലു സെറ്റ് പത്രികകളും സത്യവാങ്മൂലവും സമര്‍പ്പിച്ച ശേഷമാണ് പ്രവര്‍ത്തകരെ ആവേശത്തിലാറാടിച്ച റോഡ് ഷോ നടത്തിയത്.
12.50 ഓടെ റോഡ് ഷോ അവസാനിച്ച ശേഷം കല്പറ്റ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് കാര്‍ മാര്‍ഗം തിരിച്ചുപോയി. അവിടെനിന്നും ഹെലികോപ്ടര്‍ മാര്‍ഗം രാഹുലും പ്രിയങ്കയും കരിപ്പൂരിലേക്ക് പോകും.
#WATCH Congress President Rahul Gandhi holds a roadshow in Wayanad after filing nomination. Priyanka Gandhi Vadra and Ramesh Chennithala also present. #Kerala pic.twitter.com/lVxKhDxGrZ— ANI (@ANI) April 4, 2019
from mangalam.com https://ift.tt/2FUIetc
via IFTTT
No comments:
Post a Comment