ഫോണില്‍ വിളിച്ച് മാപ്പ് പറയും... മാറിനിന്ന് മറ്റൊന്ന് പറയും; ശ്രീധരന്‍പിള്ള ഇരട്ടത്താപ്പുകാരനെന്ന് ടിക്കാറാം മീണ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 21, 2019

ഫോണില്‍ വിളിച്ച് മാപ്പ് പറയും... മാറിനിന്ന് മറ്റൊന്ന് പറയും; ശ്രീധരന്‍പിള്ള ഇരട്ടത്താപ്പുകാരനെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള ഇരട്ടത്താപ്പുകാരനെന്ന് വിമര്‍ശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുന്ന വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ശേഷം ഫോണില്‍ വിളിച്ച് തന്നോട് മാപ്പ് പറയും. അതിന് ശേഷം പുറത്തു പോയി വേറൊന്ന് പറയും. ഇതാണ് ശ്രീധരന്‍ പിള്ള ചെയ്യുന്നത്.

ശ്രീധരന്‍ പിള്ള രണ്ടു പ്രാവശ്യം തന്നെ വിളിച്ച് മാപ്പു പറച്ചില്‍ നടത്തിയിരുന്നുവെന്ന് ഒരു പ്രമുഖ ചാനലിന്റെ പരിപാരിയില്‍ ടിക്കാറാം മീണ വെളിപ്പെടുത്തിയിരുന്നു. ഇത്തരക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

' എന്തെങ്കിലും പറഞ്ഞിട്ട് സാര്‍ തെറ്റായിപ്പോയി മാപ്പാക്കണം, കാര്യമാക്കരുത് എന്ന് എന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ, പുറത്തു പോയിട്ട് മറ്റൊന്നു പറയും. ഞാനിനി ആവര്‍ത്തിക്കില്ലെന്നു മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ഇവരെ എങ്ങനെ വിശ്വസിക്കും?' എന്നാണ് ടിക്കാം മീണ ചോദിക്കുന്നത്.



from mangalam.com http://bit.ly/2vhrgzW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages