തിരുവനന്തപുരം: കേരളത്തിൽ പലയിടത്തും ശനിയാഴ്ചവരെ വേനൽമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇതോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാവും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാം. വേനൽമഴ തുടങ്ങിയതോടെ പല ജില്ലകളിലും ചൂടിന് ശമനമുണ്ട്. മൂന്നു ജില്ലകൾക്ക് ചൂടുകൂടുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ചവരെ തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ രണ്ടുമുതൽ മൂന്നുവരെ ഡിഗ്രി ചൂടുകൂടും. Content Highlights: Summer rain may continue
from mathrubhumi.latestnews.rssfeed http://bit.ly/2XwcT7l
via
IFTTT
No comments:
Post a Comment