അഞ്ചാലുംമൂട്: പാര്‍ട്ടി നേതൃത്വങ്ങളെ തമ്മിലടിപ്പിക്കാന്‍ മേഖല തിരിച്ച് യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ നശിപ്പിച്ചു വന്ന സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പിടിയില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിക്കുമ്പോള്‍ കയ്യോടെ പിടികൂടുകയായിരുന്നു. സിപിഎം മുരുന്തല്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ബിനു ബോസിനെ (30)യാണ് പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ രക്ഷപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെ മുരുന്തല്‍ മേഖലയില്‍ പട്രോളിങ് നടത്തിയ പൊലീസ് നാലംഗ സംഘം എല്‍ഡിഎഫിന്റെ പോസ്റ്ററുകള്‍ വലിച്ചു കീറുന്നതു കണ്ടു. പൊലീസ് അടുത്തെത്തിയപ്പോഴേക്കും മൂന്ന് പേര്‍ ഓടിക്കളഞ്ഞു. മദ്യലഹരിയിലായിരുന്ന ബിനു ബോസിനെ പൊലീസ് സ്ഥലത്തു നിന്നു തന്നെ പിടികൂടുകയായിരുന്നു. എന്‍.കെ.പ്രേമചന്ദ്രന്റെ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് നാലംഗ സംഘത്തെ കണ്ടെത്തിയത്. ഓടിക്കളഞ്ഞവര്‍ പോലീസ് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടവര്‍ക്കായുള്ള തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. തൃക്കടവൂര്‍, മുരുന്തല്‍ മേഖലയില്‍ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുന്നതു പതിവായതോടെ പൊലീസില്‍ പരാതി ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് അക്രമികളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു. ബാനറുകളും പോസ്റ്ററുകളും നശിപ്പിക്കുന്നതിലൂടെ പാര്‍ട്ടിക്കാരെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് ബിനുബോസും സംഘവും നടത്തി വന്നതെന്ന് പോലീസ് പറയുന്നു.
from mangalam.com http://bit.ly/2uTDgYe
via IFTTT
No comments:
Post a Comment