തൃശൂര്‍: തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ തൊടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ സംസാരവിഷയം ആയിരിക്കുന്നത്. ചിലരൊക്കെ സ്‌നേഹം നിറഞ്ഞ പ്രവൃത്തിയെന്ന് വാഴ്ത്തിയപ്പോള്‍ മറ്റു ചിലര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. എന്നാല്‍ ഗര്‍ഭിണികളെ കാണുന്നത് തനിക്ക് ഇഷ്ടമാണെന്നും അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നുമാണ് സുരേഷ് ഗോപി പറയുന്നത്.
'ഒരുപാട് ഗര്‍ഭിണികളെ ഒരുമിച്ചു കാണുന്നത് ഭയങ്കര ഇഷ്ടമുള്ള കാഴ്ചയാണ്. മാതൃത്വത്തെ അത്രയും ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍.അതുകൊണ്ട് തന്നെയാണ് എന്റെ വീട്ടില്‍ അഞ്ച് കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു അമ്മ ഉണ്ടായത്. അമ്മയെന്ന സ്ത്രീയുടെ ആരോഗ്യം കരുതലാണ്. ജീവിതത്തില്‍ ഒരു ദുരന്തം സംഭവിച്ചതുമാണ്. അതിന്റെ പേടിയുമുണ്ട്. ഈ പശ്ചാത്തലത്തില്‍ എനിക്ക് ഗര്‍ഭിണികളെ ഭയങ്കര ഇഷ്ടമാണ്. വാരി പുണര്‍ന്ന് ആ വയറ്റില്‍ ഒരു ഉമ്മ കൊടുക്കണമെന്ന വികാരമാണ് ഉണ്ടായിരുന്നത്. പക്ഷേ സാമൂഹിക ജീവിതത്തില്‍ അത് സാധ്യമല്ലല്ലോ..'സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിലെ ജനം ഭീകരമായ സ്‌നേഹമാണ് തനിക്ക് തരുന്നത്. മത്സരത്തില്‍ അളന്നുമുറിച്ച് തെരഞ്ഞെടുക്കുമ്പോള്‍ തൃശൂരില്‍ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
from mangalam.com http://bit.ly/2Xy9h4K
via IFTTT
No comments:
Post a Comment