രാഹുലിനെതിരേ ആയിരക്കണക്കിന് കര്‍ഷകരെ സംഘടിപ്പിച്ച് എല്‍ഡിഎഫ് ; പുല്‍പ്പള്ളിയിലും നിലമ്പൂരും പടുകൂറ്റന്‍ മാര്‍ച്ച് നടത്താന്‍ തയ്യാറെടുക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

രാഹുലിനെതിരേ ആയിരക്കണക്കിന് കര്‍ഷകരെ സംഘടിപ്പിച്ച് എല്‍ഡിഎഫ് ; പുല്‍പ്പള്ളിയിലും നിലമ്പൂരും പടുകൂറ്റന്‍ മാര്‍ച്ച് നടത്താന്‍ തയ്യാറെടുക്കുന്നു

വയനാട്: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കിലും ഇടതുപക്ഷത്തിനെതിരേ താന്‍ ഒന്നും പറയില്ലെന്ന് വ്യക്തമാക്കിയ രാഹുലിനെതിരേ വമ്പന്‍ പടനീക്കവുമായി എല്‍ഡിഎഫ്. കാര്‍ഷിക പ്രശ്‌നങ്ങളില്‍ ഊന്നി വയനാട്ടില്‍ പടുകൂറ്റന്‍ റാലി ഒരുക്കാനാണ് നീക്കം. പുല്‍പ്പള്ളിയിലും നിലമ്പൂരുമായി ആയിരക്കണക്കിന് കര്‍ഷകരെ അണിനിരത്തി നീണ്ട മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനമായി.

ഉദാരവത്ക്കരണ നയങ്ങളെ തുടര്‍ന്ന് വയനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വീടുകളിലെത്തി രാഹുല്‍ മാപ്പു പറയുമോ എന്നാണ് ഇടതുപക്ഷം ചോദിക്കുന്നത്. ഈമാസം 12, 13 തീയതികളിലാണ് മാര്‍ച്ച്. കാര്‍ഷിക പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി രാഹുലിനോട് പത്തു ചോദ്യങ്ങള്‍ കര്‍ഷകര്‍ ഉയര്‍ത്തും. അതേസമയം മോറട്ടോറിയം പോലെയുള്ള നടപടികളിലൂടെ കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളിവിടുന്ന ഇടതു സര്‍ക്കാരിന്റെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിയണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. നേരത്തേ വയനാട്ടില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മത്സരിക്കാന്‍ എത്തിയതിനെതിരേ സിപിഎം നേതാക്കള്‍ ശക്തമായ വിമര്‍ശനമാണ് നടത്തിയത്.

എല്‍ഡിഎഫിനെതിരേ പ്രചരണത്തില്‍ ഒന്നും പറയില്ലെന്നായിരുന്നു രാഹുല്‍ നേരത്തേ വ്യക്തമാക്കിയത്. അതേസമയം വയനാട്ടില്‍ രാഹുലും കോണ്‍ഗ്രസും തന്നെയാണ് പ്രധാന എതിരാളികളെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. രാഹുല്‍ ഒന്നും പറയാന്‍ വന്നില്ലെങ്കിലും രാഹുലിന് വേണ്ടി തങ്ങള്‍ക്ക് ഏറെ പറയാനുണ്ട് എന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളത്.



from mangalam.com http://bit.ly/2VvSI8E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages