ഗാന്ധിനഗർ: തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിന് മർദനം. ഗുജറാത്തിലെ സുരേന്ദ്ര നഗറിൽ വെച്ചാണ് വേദിയിൽ അതിക്രമിച്ച് കയറിയ പ്രതി ഹാർദിക് പട്ടേലിന്റെ കരണത്തടിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ പട്ടേൽ സമര നായകനായിരുന്ന ഹാർദിക് പട്ടേൽ ഈയിടെയാണ് കോൺഗ്രസിൽ ചേർന്നത്. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം. തരുൺ ഗജ്ജർ എന്ന ആളാണ് അക്രമം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. 2015ൽ പട്ടീദാർ റാലിക്കിടെ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇയാൾ ഹാർദിക് പട്ടേലിനെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. സംഭം നടന്ന ഉടൻതന്നെ കോൺഗ്രസ് പ്രവർത്തകർ ഇയാളെ പിടികൂടുകയും മർദ്ദിക്കുകയും ചെയ്തു. തുടർന്ന്പോലീസിന് കൈമാറി. ഇയാൾ ഇപ്പോൾ ചികിത്സയിലാണ്. #WATCH Congress leader Hardik Patel slapped during a rally in Surendranagar,Gujarat pic.twitter.com/VqhJVJ7Xc4 — ANI (@ANI) April 19, 2019 കാടി സ്വദേശിയായ തരുൺ ഗജ്ജർ, പാട്ടീദാർ സമരത്തെ തുടർന്ന് തനിക്കുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് ഹാർദികിനെ മർദിച്ചതെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായുംബന്ധമില്ലെന്നും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താൻ ഹാർദികിനെ മർദിച്ചതെന്നും ഗജ്ജർ കൂട്ടിച്ചേർത്തു. സംഭവത്തെ തുടർന്ന് ഹാർദിക് പട്ടേൽ പോലീസിൽ പരാതി നൽകി. സംഭവത്തിനു പിന്നിൽ ബിജെപിയുടെ ഗൂഢാലോചനയാണെന്ന് ഹർദിക് പട്ടേൽ ആരോപിച്ചു. content highlights:Congress leader Hardik Patel slapped at election rally
from mathrubhumi.latestnews.rssfeed http://bit.ly/2v90vhk
via
IFTTT
No comments:
Post a Comment