രാഷ്ട്രീയ പാര്‍ട്ടികളുടെ വര്‍ത്തമാനങ്ങളില്‍ പരിസ്ഥിതിയുണ്ട്, പക്ഷെ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 16, 2019

രാഷ്ട്രീയ പാര്‍ട്ടികളുടെ വര്‍ത്തമാനങ്ങളില്‍ പരിസ്ഥിതിയുണ്ട്, പക്ഷെ?

ഇന്ത്യയിൽ 2015ൽ അന്തരീക്ഷ മലിനീകരണം മൂലം മരിച്ചത് 25 ലക്ഷം ആളുകളാണെന്നാണ് കണക്ക്. ഇത് ഏകദേശം നമ്മുടെ കേരളത്തിലെ ഒരു ജില്ലയിലെ മൊത്തം ജനസംഖ്യക്കടുത്ത് വരും. ഇന്ത്യയിലെ കാലാവസ്ഥ വ്യതിയാനം മൂലമുള്ള നഷ്ടങ്ങളെ വിലയിരുത്തികൊണ്ട് 2017 വരെയുള്ള 20 വർഷങ്ങളുടെ കണക്കെടുപ്പ് നടത്തി പുറത്തുവന്ന ലാൻസെറ്റ് റിപ്പോർട്ടിൽ പറയുന്നത് 79.5 ബില്യൺ ഡോളർ നഷ്ടം സാമ്പത്തികമായി 20 വർഷങ്ങളിലായി ഉണ്ടായി എന്നതാണ്. ഇതു കേന്ദ്ര ഗവൺമെന്റ് കഴിഞ്ഞ ബജറ്റിൽ ആരോഗ്യത്തിനും വിദ്യഭ്യാസത്തിനും, സാമൂഹിക സുരക്ഷക്കുമായി നീക്കിവെച്ച ആകെ തുകയുടെ മൂന്നിരട്ടിയോളം വരും. പ്രളയവും, തീവ്രമായ വേനൽചൂടുമൊക്കെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരതതയെ കണക്കുകൾക്കപ്പുറമുള്ള അനുഭവപരിസരങ്ങളാക്കുമ്പോൾ, കാലാവസ്ഥാ വ്യതിയാനം ചെറിയ കാര്യമല്ല എന്ന തിരിച്ചറിവിലേക്കാണ് സമൂഹം എത്തി ചേരുന്നത്. ഈ പശ്ചാത്തലത്തിൽ പാർട്ടികളുടെ ഭരണ നയ മാതൃകയായ പ്രകടനപത്രിക പരിസ്ഥിതി വിഷയങ്ങളെ പാർട്ടികൾ എങ്ങനെയാണ് പരിഗണിക്കുന്നത് എന്നത് പ്രസക്തമാണ്. കോൺഗ്രസ് കോൺഗ്രസ് യാഥാർഥ്യമാക്കും എന്ന ആശയത്തോടെ രൂപപെടുത്തിയിരിക്കുന്ന പ്രകടനപത്രികയിൽ 24 ഇന നയങ്ങളാണ് പരിസ്ഥിതിക്കും ദുരന്ത നിവാരണത്തിനുമൊക്കെയായി അവതരിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് E.P.A(environment protection authority)എന്ന പ്രത്യേക വിഭാഗത്തിന്റെ രൂപകല്പനയും, ദുരന്ത നിവാരണങ്ങളിലെ കാര്യക്ഷമമായ ഇടപെടലുകൾക്കായി 2005 ലെ disaster management actനവീകരണവും, അന്തരീക്ഷ വായുശുദ്ധീകരണവും, സംരക്ഷിത വനമേഖല പരിധി ഉയർത്തലടക്കമുള്ള പദ്ധതികൾ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഇടംപിടിച്ചിട്ടുണ്ട്. ബിജെപി സങ്കല്പ പത്രം എന്ന പേരോടെ പുറത്തിറക്കിയ പ്രകടനപത്രികയിൽ നാല് ഇന പദ്ധതികളാണ് ബിജെപി മുന്നോട്ട് വക്കുന്നത്. ഇൻഡ്യയിലെ 102 നഗരങ്ങളിലടക്കമുള്ള അന്തരീക്ഷ വായു ശുദ്ധീകരണ പദ്ധതിയും, ഹിമാലയത്തിലെ ജൈവവൈവിധ്യ സംരക്ഷണ പരിപാടികളുമൊക്കെയാണ് സങ്കല്പ പത്രത്തിലെ പ്രധാന പരിസ്ഥിതി സങ്കല്പങ്ങൾ. സിപിഎം പരിസ്ഥിതി സംരക്ഷണവും ജലസ്രോതസുകളുടെ സംരക്ഷണവുമൊക്കെയായി എട്ട് ഇന പ്രഖ്യാപനങ്ങളാണ് സിപിഎം പ്രകടനപത്രികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾക്കു പകരം ബദൽ സ്രോതസ്സുകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തലും, ജലസ്രോതസുകളുടെ സംരക്ഷണവും, പരിസ്ഥിതി ദുരന്തങ്ങളെ നേരിടാൻ സംസ്ഥാനങ്ങൾക്കായി പ്രത്യേക പദ്ധതികളും സിപിഎമ്മിന്റെ പരിഗണനയിലുണ്ട്. സ്വതന്ത്ര വിപണിയുടെയും, ആഗോള മൂലധന നിക്ഷേപങ്ങളുടെയും സാധ്യതകളിൽ നിന്നുകൊണ്ട് വൻകിട വികസന പദ്ധതികളെ പ്രകടനപത്രികകളിൽ ഉൾപെടുത്തിരിയിരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് പ്രായോഗികമായി വികസന പദ്ധതികളിൽ പരിസ്ഥിതി സൗഹാർദ്ദം എങ്ങനെ നടപ്പിലാക്കാം എന്നതു തന്നെയായിരിക്കും പ്രധാന വെല്ലുവിളി. Content Highlights: Election manifesto


from mathrubhumi.latestnews.rssfeed http://bit.ly/2ZehXyJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages