രാഹുല്‍ ഗാന്ധിയുടെ ചിത്രം ചെയ്യണമെങ്കില്‍ ചിത്രീകരണം ഭൂരിഭാഗവും തായ്‌ലാന്‍ഡില്‍ ആകും; കടുത്ത വിമര്‍ശനവുമായി വിവേക് ഒബ്‌റോയ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

രാഹുല്‍ ഗാന്ധിയുടെ ചിത്രം ചെയ്യണമെങ്കില്‍ ചിത്രീകരണം ഭൂരിഭാഗവും തായ്‌ലാന്‍ഡില്‍ ആകും; കടുത്ത വിമര്‍ശനവുമായി വിവേക് ഒബ്‌റോയ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണക്കറ്റം പരിഹസിച്ച് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഥ പറയുന്ന പിഎം നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. ചിത്രത്തിലെ മോദിയാണ് വിവേക് ഒബ്‌റോയ്.

മോദിയുടേത് പോലെ രാഹുല്‍ ഗാന്ധിയുടെ ജീവതകഥ പറയുന്ന ചിത്രം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അദ്ദേഹത്തിന്റെ മറുപടിയിങ്ങനെയാണ് 'ഞാനെന്തിനാണ് രാഹുല്‍ ഗാന്ധിയുട ജീവിതം സിനിമയാക്കുന്നത് ? അദ്ദേഹം അത്രത്തോളം ശ്രദ്ധേയമായ എന്താണ് ചെയ്തിരിക്കുന്നത് ? അദ്ദേഹത്തിന്റെ കഥയാണെങ്കില്‍ ഷൂട്ടിങ് ഭൂരിഭാഗവും തായ്‌ലാന്‍ഡില്‍ വേണ്ടിവരും'.

ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നുവെന്ന് കാണിച്ച് റിലീസിങ് തടയുകയും മാറ്റിവയ്ക്കുകയുമായിരുന്നു. എന്നാല്‍ തന്റെ ചിത്രത്തിന് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് വിവേക് പറഞ്ഞു. തന്റെ ചിത്രം എപ്പോഴാണ് റിലീസ് ചെയ്യേണ്ടതെന്ന് എന്ന് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.



from mangalam.com https://ift.tt/2HYMsTY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages