വടകരയില്‍ സി.പി.എം വിവിപാറ്റിന്റെ പേര് പറഞ്ഞ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നുവെന്ന് മുരളീധരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

വടകരയില്‍ സി.പി.എം വിവിപാറ്റിന്റെ പേര് പറഞ്ഞ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നുവെന്ന് മുരളീധരന്‍

വടകര: വിവിപാറ്റ് സ്ലിപ്പിന്റെ പേര് പറഞ്ഞ് സി.പി.എം വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്ന് വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. വിവിപാറ്റ് സ്ലിപ്പ് വോട്ടു ചെയ്യുന്ന വോട്ടർക്ക് മാത്രമെ കാണാനാകു എന്ന വസ്തുത മറച്ചുവെച്ച് ആർക്കാണ് വോട്ടു ചെയ്തതെന്ന് മനസിലാകുമെന്ന് പറഞ്ഞ് വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതെന്നും സ്വന്തം ചേരിയിലെ വോട്ട് മാറിപ്പോകുമെന്ന ആശങ്ക കൊണ്ടാണ് ഇതെന്നും മുരളീധരൻ ആരോപിച്ചു. പരാജയം ഉറപ്പായപ്പോൾ എൽ.ഡി.എഫ് നടത്തുന്ന ജൽപനമാണിത്. അതൊന്നും വിജയിക്കില്ലെന്നും മുരളീധരൻ പറഞ്ഞു. കണ്ണൂരിൽ നിന്ന് ക്വട്ടേഷൻ സംഘത്തെ ഇറക്കി തന്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. ആളുകളെ സംഘടിതമായി ഇറക്കി പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കുകയാണ്. എന്ത് ചെയ്താലും ഞങ്ങൾ പ്രകോപിതരാകില്ല-മുരളീധരൻ പറഞ്ഞു. content highlights:vatakara, cpm, muraleedharan, jayarajan


from mathrubhumi.latestnews.rssfeed http://bit.ly/2ZdRZv5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages