ബിന്നി എവിടെയെന്ന് പരിഹാസ ട്രോള്‍, കണക്കിനു കൊടുത്ത് ഭാര്യ മായന്തി, കയ്യടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

ബിന്നി എവിടെയെന്ന് പരിഹാസ ട്രോള്‍, കണക്കിനു കൊടുത്ത് ഭാര്യ മായന്തി, കയ്യടി

ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ സ്‌പോര്‍ട്‌സ് അവതാരകയാണ് മായന്തി ലാങ്ങര്‍. മായന്തിയെ ലക്ഷ്യംവെച്ചുകൊണ്ട് ട്വിറ്ററില്‍ വന്ന ട്രോളും ട്രോളിന് മായന്തി നല്‍കിയ മറുപടിയുമാണ് വൈറല്‍. അവതാരകയ്ക്കു പുറമെ ക്രിക്കറ്റ് താരം സ്റ്റിയൂവര്‍ട്ട് ബിന്നിയുടെ ഭാര്യ കൂടിയാണ് മായന്തി. ചൊവ്വാഴ്ച മൊഹാലിയില്‍ നടന്ന പഞ്ചാബ് കിങ്‌സ് ഇലവന്‍- രാജസ്ഥാന്‍ റോയല്‍സിനു പിന്നാലെയാണ് ബിന്നിയുടെ ഭാര്യയെ ലക്ഷ്യം വെച്ചുകൊണ്ട് അശ്വിന്‍ എന്ന പേരിലൊരാള്‍ പരിഹാസ ട്രോള്‍ ഉയര്‍ന്നത്.

ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറായി ആദ്യ മത്സരത്തിനിറങ്ങി മിന്നിയതിനു പിന്നാലെയാണ് ട്രോള്‍ പ്രത്യക്ഷപ്പെട്ടത്. മൂന്ന് തകര്‍പ്പന്‍ സിക്‌സുകളും രണ്ട് ബൗണ്ടറികളും സഹിതം 33 റണ്‍സ് നേടി രാജസ്ഥാന്‍ റോയല്‍സിന് മിന്നും തുടക്കം നല്‍കിയെങ്കിലും പഞ്ചാബ് സൂപ്പര്‍ കിങ്‌സ് ഉയര്‍ത്തിയ 183 റണ്‍സ് മറികടക്കാന്‍ രാജസ്ഥാന് സാധിച്ചില്ല. 170 റണ്‍സില്‍ അവരുടെ ഇന്നിങ്‌സ് അവസാനിച്ച് 12 റണ്‍സിന് തോല്‍വി വഴങ്ങുകയായിരുന്നു.

ബിന്നിയുടെ തകര്‍പ്പന്‍ തുടക്കവും രാജസ്ഥാന് വിജയവഴി ഒരുക്കാതെ വന്നതോടെയാണ് മായന്തിയെ മെന്‍ഷന്‍ ചെയ്ത് സ്റ്റുവര്‍ട്ട് ബിന്നി എവിടെ എന്നായിരുന്നു അശ്വിന്റെ ട്വീറ്റ്. ഇതിനാണ് മായന്തി മറുപടി നല്‍കിയത്. 'നിങ്ങള്‍ കിങ്‌സ് ഇലവന്‍ -രാജസ്ഥാന്‍ റോയല്‍സ്' മത്സരം മിസ് ചെയ്തു. മത്സരശേഷമുള്ള ക്രിക്കറ്റ് ലൈവിലും ഹോട്‌സ്റ്റാര്‍ ട്വീറ്റിലും നിങ്ങള്‍ക്ക് പങ്കെടുക്കാം.ചിയേഴ്‌സ്' മായന്തി മറുപട നല്‍കി. നിരവധി പേരാണ് മായന്തിക്ക് കയ്യടി നല്‍കിയിരിക്കുന്നത്.



from mangalam.com http://bit.ly/2VQhNvk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages