പണം പിടിച്ചെടുത്തത് വാഹന പരിശോധനയ്ക്കിടെ, സഹോദയയുടെ പേരില്‍ സ്വകാര്യ ബിസിനസ് : ഫാ.ആന്റണിയുടെ ആരോപണം തള്ളി പഞ്ചാബ് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

പണം പിടിച്ചെടുത്തത് വാഹന പരിശോധനയ്ക്കിടെ, സഹോദയയുടെ പേരില്‍ സ്വകാര്യ ബിസിനസ് : ഫാ.ആന്റണിയുടെ ആരോപണം തള്ളി പഞ്ചാബ് പോലീസ്

ജലന്ദര്‍: ജലന്ധര്‍ രൂപതാ വൈദികന്‍ ഫാ.ആന്റണി മാടശേരിയില്‍ നിന്ന് എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്ത സംഭവത്തില്‍ വൈദികന്റെ ആരോപണം തള്ളി പഞ്ചാബ് പോലീസ്. പണം പിടിച്ചെടുത്തത് വാഹനപരിശോധനയ്ക്കിടെയാണ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേിനൊപ്പം സംയുക്ത ഓപ്പറേഷനിലാണ് കണക്കില്‍പ്പെടാത്ത പണം വൈദികനില്‍ നിന്ന് പിടിച്ചെടുത്തത്. പണം പിടിച്ചെടുക്കാന്‍ ബലപ്രയോഗം നടത്തിയിട്ടില്ല. പഞ്ചാബി ഭാഷ അറിയില്ലെന്ന് വൈദികന്‍ പറയുന്നത് കളവാണെന്നും പഞ്ചാബ് പോലീസ് വ്യക്തമാക്കി.

അതേസമയം ഫാദര്‍ ആന്റണിയും മൂന്ന് വൈദികരും ചേര്‍ന്ന് നടത്തിയിരുന്നത് സ്വകാര്യ ബസിനസ് ആണെന്നാണ് സൂചന. സഹോദയ കമ്പനിക്ക് 40 കോടിയുടെ വിറ്റുവരവ് ഉണ്ടെന്നാണ് വിവരം. ആദായ നികുതി വകുപ്പ് വിശദ പരിശോധന നടത്തിവരികയാണ്.

എന്നാല്‍ വാഹനങ്ങള്‍ റെയ്ഡ് ചെയ്തല്ല കമ്പനിയില്‍ കടന്നുകയറിയാണ് പണം പിടിച്ചെടുത്തതെന്നാണ് വൈദികന്റെ ആരോപണം. മുഴുവന്‍ പണവും പോലീസ് ആദായ നികുതി വകുപ്പിന് കൈമാറിയില്ലെന്നും വൈദികന്‍ ആരോപിച്ചിരുന്നു. എന്നാല്‍ മാടശ്ശേരി ആദായ നികുതി നിയമം ലംഘിച്ചതായി ഇന്നലെ കണ്ടെത്തിയിരുന്നു. പിന്നാലെ വൈദികന്റെ ആരോപണം പഞ്ചാബ് പോലീസ് തള്ളുകയും ചെയ്തു.

റെയ്ഡില്‍ 9 കോടി 65 ലക്ഷം രൂപയാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. ആദായ നികുതി നിയമത്തിലെ 12 എ, 80 ജി വകുപ്പുകളുടെ ലംഘനമുണ്ടായിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. അതേസമയം സന്നദ്ധ സംഘടനകള്‍ക്ക് ലഭിക്കുന്ന സംഭാവനയ്ക്ക് ആദായ നികുതി നിയമത്തില്‍ നല്‍കുന്ന ഇളവ് ദുരൂഹപ്പെടുത്തി കള്ളപ്പണം വെളുപ്പിക്കാന്‍ രശമിച്ചുവെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. സഹോദയ കമ്പനിയില്‍ കടന്നു കയറി തോക്ക് ചുണ്ടിയാണ് പണം പിടിച്ചെടുത്തത്. ഖന്ന എഎസ്പിയുടെ നേതൃത്വത്തില്‍ 16 കോടി 65 ലക്ഷം പിടിച്ചെടുത്തുവെങ്കിലും 9 കോടി 66 ലക്ഷം മാത്രമാണ് ആദായനികുതി വകുപ്പില്‍ ഹാജരാക്കിയത് എന്നുമായിരുന്നു ജലന്ദറില്‍ വാര്‍ത്താസമ്മേളനം നടത്തി ഫാ. ആന്റണി ആരോപിച്ചത്.



from mangalam.com https://ift.tt/2U7wvBf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages