കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായ കെ.എം. മാണി അതീവ ഗുരുതരാവസ്ഥയിൽ. രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചക്ക് ശേഷം മൂന്നു മണിയോടെവീണ്ടും ഗുരുതരാവസ്ഥയിലാകുകയായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും പാടെ കുറഞ്ഞു.നില ഗുരുതരമായതിനെ തുടർന്ന് കോട്ടയത്ത് നിന്ന് മകൻ ജോസ്.കെ.മാണി എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്.ഭാര്യയും പെൺമക്കളും അദ്ദേഹത്തിനൊപ്പമുണ്ട്. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്നാണ് ഞായറാഴ്ച കെ.എം. മാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വർഷങ്ങളായി ശ്വാസകോശ രോഗബാധിതനായ അദ്ദേഹത്തെ വിദഗ്ധഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. Content Highlights:Kerala Congress (M) chairman and former state minister KM Manis health is deteriorating
from mathrubhumi.latestnews.rssfeed http://bit.ly/2Z8QApQ
via
IFTTT
No comments:
Post a Comment