അപകടം നടന്നത് മുപ്പത്തിരണ്ടാം വയസില്‍; ഇരുപത്തിയേഴ് വര്‍ഷമായി കോമാ സ്റ്റേജില്‍; തിരികെ വരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; ഒടുവില്‍ ഏവരെയും അത്ഭുതപ്പെടുത്തി യുവതി നടന്ന് തുടങ്ങി, സംസാര ശേഷിയും വീണ്ടെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

അപകടം നടന്നത് മുപ്പത്തിരണ്ടാം വയസില്‍; ഇരുപത്തിയേഴ് വര്‍ഷമായി കോമാ സ്റ്റേജില്‍; തിരികെ വരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; ഒടുവില്‍ ഏവരെയും അത്ഭുതപ്പെടുത്തി യുവതി നടന്ന് തുടങ്ങി, സംസാര ശേഷിയും വീണ്ടെടുത്തു

32-ാം വയസിലായിരുന്നു മുനീറാ അബ്ദുള്ളയ്ക്ക് അപകടം സംഭവിച്ചത്. ഭര്‍ത്താവിനൊപ്പം മകനെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ട് വരുന്ന സമയമാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മുനീറ രക്ഷപ്പെട്ടെങ്കിലും ചലനമറ്റ് കോമാ സ്്‌റ്റേജിലായിരുന്നു. ഇനി പഴയ ജീവിതത്തിലേക്ക് മുനീറ എത്തില്ലെന്ന് ഡോക്ടര്‍മാര്‍ ഒന്നടങ്കം വിധിയെഴുതി. എന്നാല്‍ 27 വര്‍ഷങ്ങള്‍ക്കിപ്പുറം ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയായിരുന്നു. യുഎഇയിലാണ് സംഭവം.

കോമയില്‍ നിന്നും സാധാരണ ജീവിതത്തിലേക്ക് മുനീറ മടങ്ങിയെത്തില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോഴും ഭര്‍ത്താവും മകനും പ്രതീക്ഷ കൈവിട്ടിരുന്നില്ല. 27 വര്‍ഷങ്ങള്‍ക്കിപ്പുറെ കോമ സ്റ്റേജില്‍ നിന്നും നടക്കാനും സംസാരിക്കാനും മുനീറ തുടങ്ങിയിരിക്കുന്നു. അമ്മയ്ക്ക് ഒരിക്കലും പഴയത് പോലെയാകാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി മകന്‍ ഒമര്‍ പറയുന്നു. എന്നാല്‍ അമ്മ കരുത്തോടെ തന്നെ തിരികെ വരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നെന്നും ഒമര്‍ പറഞ്ഞു.

മുനീറ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് ഭര്‍ത്താവ് അബ്ദുള്ള പറഞ്ഞു. അപകടത്തിന് ശേഷം കോമയിലായ മുനീറയ്ക്ക് ചികിത്സ തുടര്‍ന്ന് വരികയായിരുന്നു. ചികിത്സയ്‌ക്കൊപ്പം ഫിസിയോ തെറാപ്പിയും ചെയ്ത് പോന്നിരുന്നു. വര്‍ഷങ്ങളായി ചികിത്സ തുടര്‍ന്ന് പോന്നതാണ് ഇപ്പോഴെങ്കിലും മുനീറയ്ക്ക് പഴയ സ്ഥിതിയിലേക്ക് എത്താന്‍ സഹായകമാകുന്നതെന്ന് മകനും ഭര്‍ത്താവും അഭിപ്രായപ്പെടുന്നു.

അമ്മ ഇപ്പോള്‍ നടക്കാന്‍ മാത്രമല്ല സംസാരിക്കാനും തുടങ്ങിയെന്ന് മകന്‍ ഒമര്‍ പറഞ്ഞു. അപകടമുണ്ടായ സമയത്ത് ഭര്‍ത്താവ് അബ്ദുള്ളയാണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ ഭര്‍ത്താവിനും മകനും ഗുരുതരമായി പരുക്കേറ്റിരുന്നു.അമ്മയും മകനും ഒരുമിച്ച് പുറകിലുള്ള സീറ്റിലിരിക്കുകയായിരുന്നു. മകന്‍ ഒമറിന് അന്ന് നാല് വയസ് മാത്രമാണ് ഉണ്ടായിരുന്നത്. അപകടമുണ്ടായ സമയത്ത് രക്ഷിക്കാനായി അമ്മ കൈകള്‍ കൊണ്ട് പൊതിഞ്ഞിരുന്നുവെന്ന് മകന്‍ ഉമര്‍ പറഞ്ഞു. എന്നാല്‍, പുറത്തേക്ക് തെറിച്ച് വീഴുകയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷമാണ് മുനീറയുടെ ഭര്‍ത്താവ് അബ്ദുള്ളയ്ക്ക് ഓര്‍മ്മ വീണ്ടെടുക്കാനായത്. മുനീറയ്ക്ക് ഇത് പുതുജന്മമാണെന്നും അവള്‍ ഇപ്പോള്‍ എല്ലാം തിരിച്ചറിഞ്ഞ് തുടങ്ങിയതായും ഭര്‍ത്താവ് അബ്ദുള്ള പറഞ്ഞു.



from mangalam.com http://bit.ly/2DwBeCb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages