ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ഡി. തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. രോഹിത് ശേഖറിന്റേത് സാധാരണ മരണമല്ലെന്നും തലയണ ഉപയോഗിച്ച് ശ്വാസമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷമാണ് മരണം കൊലപാതകമാണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ഫോറൻസിക് സംഘത്തോടൊപ്പം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്ന് രോഹിത് തിവാരിയുടെ ഡൽഹിയിലെ വീട്ടിലെത്തി പരിശോധന നടത്തി. കുടുംബാംഗങ്ങളെയും ജോലിക്കാരേയും ചോദ്യംചെയ്തു.ഡിഫൻസ് കോളനിയിലെ രോഹിതിന്റെ വീട്ടിൽ ഏഴ് സിസിടിവി ക്യാമറകളാണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം പ്രവർത്തനരഹിതമാണെന്നും പോലീസ് പറഞ്ഞു. ഉത്തരാഖണ്ഡിൽ വോട്ട് ചെയ്യുന്നതിനായി ഏപ്രിൽ 12-ന് പോയി15-ന് അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയിരുന്നു. അതിന് അടുത്ത ദിവസമാണ് മാക്സ് ആശുപത്രിയിൽ ചികിത്സക്കായി എത്തിയ അമ്മ ഉജ്ജ്വല തിവാരിക്ക് രോഹിതിന് സുഖമില്ലെന്നും മൂക്കിൽ നിന്ന് രക്തം വരുന്നെന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഫോൺ വന്നത്. ഉടൻ അവർ വീട്ടിലേക്ക് ആംബുലൻസ് അയച്ച് രോഹിതിനെ ആശുപത്രിയിലെത്തിച്ചു. രോഹിതിന്റെ ഭാര്യ അപൂർവ്വയാണ് വീട്ടിൽ നിന്ന് ഉജ്വലക്ക് ഫോൺ ചെയ്തത്. ഈ സമയം രോഹിതിന്റെ ബന്ധുവുംജോലിക്കാരുമാണ് വീട്ടിലുണ്ടായിരുന്നത്. ബുധനാഴ്ച രാത്രിയോടെയാണ് രോഹിത് മാക്സ് ആശുപത്രിയിൽ വെച്ച് മരിച്ചത്. ശരീരത്തിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. എൻ.ഡി.തിവാരിയുടെ മകനാണെന്ന് തെളിയിക്കുന്നതിന് ആറു വർഷത്തെ നിയമപോരാട്ടം നടത്തിയിട്ടുണ്ട് രോഹിത്. Content Highlights:Rohit Shekhar Tiwari, ND Tiwaris Son, Murdered, Likely With Pillow: Cops
from mathrubhumi.latestnews.rssfeed http://bit.ly/2UKjkqf
via
IFTTT
No comments:
Post a Comment