യോഗിയുടേത് രാഷ്ട്രീയ അശ്ലീലം, ലീഗിനെ ചത്തകുതിരയെന്ന് വിശേഷിപ്പിച്ചത് നെഹ്‌റു-എം.എ ബേബി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 9, 2019

യോഗിയുടേത് രാഷ്ട്രീയ അശ്ലീലം, ലീഗിനെ ചത്തകുതിരയെന്ന് വിശേഷിപ്പിച്ചത് നെഹ്‌റു-എം.എ ബേബി

കോഴിക്കോട്:മുസ്ലിംലീഗിനെ വൈറസ് ബാധയെന്ന് വിശേഷിപ്പിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേത് രാഷ്ട്രീയ അശ്ലീലമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. തികച്ചും വർഗീയമായ പരാമർശമാണത്. എന്നാൽ യോഗി മാത്രമല്ല പണ്ട് ജവഹർലാൽ നെഹ്റു ചത്തകുതിരയെന്നാണ് മുസ്ലിം ലീഗിനെ വിളിച്ചിരുന്നതെന്നും അത് രാഷ്ട്രീയ ചരിത്രത്തിലെ മായാത്ത അടയാളമാണെന്നും എം.എ ബേബി കോഴിക്കോട് പറഞ്ഞു. ഇക്കാര്യം ചിലപ്പോൾ കോൺഗ്രസുകാർ മറന്നിരിക്കാം പക്ഷെ ചരിത്രം മറക്കില്ലെന്നും ബേബി പറഞ്ഞു. കഴിഞ്ഞ ദിവസം ലീഗ് മതേതര കക്ഷിയല്ലെന്ന പ്രസ്താവനയുമായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദകാരാട്ട് രംഗത്തെത്തിയിരുന്നു. ഇത് വിവിധ മണ്ഡലങ്ങളിലെ ന്യൂനപക്ഷ വോട്ടുകൾക്കിടയിൽ തിരിച്ചടിയുണ്ടാക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് നെഹ്റു അടക്കം ലീഗിനെ ഇത്തരത്തിൽ വിമർശിച്ചിരുന്നുവെന്ന ഓർമപ്പെടുത്തലുമായി എം.എ ബേബി രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി മത്സരിക്കാനെത്തുന്ന വയനാട്ടിലും ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ മണ്ഡലമാണ്. രാഹുലിന്റെ വരവ് എൽ.ഡി.എഫിന്റെ വോട്ട് വിഹിതത്തിന് തിരിച്ചടിയുണ്ടാക്കുമെന്നും പാർട്ടി നേതൃത്വം വിലയിരുത്തുന്നുണ്ട്. ഇതിനിടെ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദകാരാട്ടിൽ നിന്നുള്ള പ്രസ്താവന കൂടി വന്നതോടെ അത് വരും ദിവസങ്ങളിൽ വലിയ ചർച്ചയാകാൻ സാധ്യതയതുള്ളതുമാണ്. ഇതിനിടെയാണ് മുൻകൂർ ജാമ്യമെന്ന നിലയിൽ നെഹ്റുവരെ ഓരോ രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ലീഗിനെ വിമർശിച്ചിരുന്നുവെന്ന് സി.പി.എമ്മിന്റെ മറ്റൊരു പോളിറ്റ് ബ്യൂറോ അംഗം കൂടിയായ എം.എ ബേബി വാർത്താസമ്മേളനത്തിനിടെ വ്യക്തമാക്കിയത്. ന്യൂനപക്ഷ വോട്ടുകൾ ഉന്നം വെച്ചാണ് രാഹുൽഗാന്ധി അമേഠി വിട്ട് വയനാട്ടിലെത്തിയത് എന്ന ചർച്ച സജീവമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ഇക്കാര്യം സജീവമായി ചർച്ച ചെയ്ത് നിലനിർത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്തുണ നൽകുന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ വൃന്ദകാരാട്ടിന്റെ പരാമർശം. കേരളത്തിൽ രാഹുൽഗാന്ധി എൽ.ഡി.എഫിനെതിരേ മതേതര യോഗ്യതയില്ലാത്ത ലീഗിന്റെ പിന്തുണയോടെയാണ് മത്സരിക്കുന്നത് എന്നായിരുന്നു വൃന്ദകാരാട്ടിന്റെ പരാമർശം. ഇത് ഇടതുപക്ഷത്തെ തകർക്കാൻ ലക്ഷ്യമിട്ടാണ് എന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. തിരുവനന്തപുരത്ത് കെ.യു.ഡബ്ലു.ജെ സംഘടിപ്പിച്ച ഇന്ത്യൻ വോട്ട് വർത്തമാനം പരിപാടിക്കിടെയായിരുന്നു വൃന്ദകാരാട്ടിന്റെ പരാമർശം. Content Highlights:Yogi Adityanads Statement Against League is APolitical Vulgur


from mathrubhumi.latestnews.rssfeed http://bit.ly/2OZ4aYf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages