കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ; അറിയാം ഹൃദ്യം പദ്ധതിയെക്കുറിച്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ; അറിയാം ഹൃദ്യം പദ്ധതിയെക്കുറിച്ച്

കൊച്ചി:മംഗളൂരുവിൽനിന്ന് ഹൃദയശസ്ത്രക്രിയയ്ക്കായി പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞുമായി ആംബുലൻസ് പുറപ്പെട്ടെന്ന വാർത്തയ്ക്ക് പിന്നാലെയാണ് 'ഹ്യദ്യം' പദ്ധതിയെക്കുറിച്ച് ചർച്ചകൾ സജീവമായത്. ഒട്ടേറേ പേർക്ക് സഹായകരമാകുന്ന ഈ പദ്ധതിയെക്കുറിച്ച് പലരും കേട്ടിട്ടുപോലുമില്ല. കുട്ടികളിലെ ഹൃദയവൈകല്യങ്ങൾ സർക്കാർ ചെലവിൽ ചികിത്സിച്ചുഭേദപ്പെടുത്തുന്ന പദ്ധതിയാണ് 'ഹൃദ്യം'. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തും. www.hridyam.in എന്ന വെബ്െെസറ്റിലാണ് ഇതിന് പേര് രജിസ്റ്റർ ചെയ്യേണ്ടത്. ചികിത്സിക്കുന്ന ഡോക്ടറുടെ സഹായത്തോടെ അച്ഛനമ്മമാർക്ക് കുട്ടിയുടെ വിവരങ്ങൾ ഹൃദ്യം വെബ്സൈറ്റിൽ ഉൾപ്പെടുത്താം. എല്ലാ ജില്ലകളിലും പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങളുണ്ട് (ഡി.ഇ.ഐ.സി.). മുൻഗണന അടിയന്തര സ്വഭാവമനുസരിച്ച് വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്താലുടൻ രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഇതായിരിക്കും തുടർചികിത്സയ്ക്കുള്ള നമ്പർ. അഞ്ച് ഘട്ടങ്ങളായി വിവരങ്ങൾ പുനഃപരിശോധിക്കും. രോഗത്തിന്റെ സങ്കീർണതയനുസരിച്ചാണ് മുൻഗണന. അടിയന്തര സ്വഭാവമനുസരിച്ച് വിവിധ വിഭാഗങ്ങളിൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും. പദ്ധതിയിൽപ്പെടുന്ന ആശുപത്രികൾ * കോഴിക്കോട് മെഡിക്കൽ കോളേജ് * കോഴിക്കോട് മിംസ് ഹോസ്പിറ്റൽ * കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് * കൊച്ചി ആസ്റ്റർ മെഡിസിറ്റി * എറണാകുളം ലിസ്സി ഹോസ്പിറ്റൽ * കോട്ടയം മെഡിക്കൽ കോളേജ് * തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റൽ * തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് * തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി. അഞ്ച് പീഡിയാട്രിക് കാർഡിയോളജിസ്റ്റുകൾ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡാണ് ശസ്ത്രക്രിയയ്ക്കുവേണ്ട തീരുമാനങ്ങൾ എടുക്കുക. അത്യാഹിത സ്വഭാവമുള്ളതാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. വിദഗ്ധസമിതി തീരുമാനം 24 മണിക്കൂറിനുള്ളിൽ ലഭിച്ചില്ലെങ്കിൽ അടിയന്തര സാഹചര്യം കണക്കിലെടുത്ത് രാഷ്ടീയ ബാൽ സ്വാസ്ഥ്യ കാര്യക്രം (ആർ.ബി.എസ്.കെ.) പദ്ധതിയിൽ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലും ശസ്ത്രക്രിയ ചെയ്യാം. ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകാൻ സൗജന്യ ആംബുലൻസ് സഹായവും നൽകും. സംസ്ഥാന സർക്കാരും ദേശീയ ആരോഗ്യ ദൗത്യത്തിെന്റ കീഴിലുള്ള ആർ.ബി.എസ്.കെ.യുമാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തുന്നത്. യുണിസെഫും ബോസ്റ്റണിലെ ചിൽഡ്രൻസ് ഹാർട്ട് ലിങ്കും സാങ്കേതികസഹായം നൽകും. പദ്ധതി മുഖേന 2019 എപ്രിൽ വരെ 222 കുട്ടികൾ ശസ്ത്രക്രിയയ്ക്ക് വിധേയരായി. ഇതിൽ 128-ഉം നവജാത ശിശുക്കളാണ്. 801 പേർ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എപ്രിലിൽമാത്രം 155 പേർ രജിസ്റ്റർ ചെയ്തു. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുട്ടികളെയും ആർ.ബി.എസ്.കെ. മാർഗനിർദേശം അനുസരിച്ചുള്ള പരിശോധകൾക്ക് വിധേയരാക്കുന്നുണ്ട്. പദ്ധതി കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഫെയ്സ്ബുക്കിലും ട്വിറ്ററിലും അക്കൗണ്ടുകളുണ്ട്. ദേശീയ ആരോഗ്യ മിഷന്റെ ടോൾ ഫ്രീ നമ്പറായ 1026-ലും ബന്ധപ്പെടാം. Content highlights:Hridyam heart care initiative for child below 18 in Kerala


from mathrubhumi.latestnews.rssfeed http://bit.ly/2DuP5sX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages