തമിഴ്‌നാട് പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 91.3 ശതമാനം വിജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 19, 2019

തമിഴ്‌നാട് പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 91.3 ശതമാനം വിജയം

ചെന്നൈ: മാർച്ച് ഒന്നു മുതൽ 19 വരെ നടത്തിയ തമിഴ്നാട് പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മുൻവർഷത്തേതിൽനിന്ന് നേരിയ വർധനയോടെ 91.3 ആണ് ഇത്തവണത്തെ വിജയശതമാനം. ഒൻപത് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. 91.1 ആയിരുന്നു 2018ലെ വിജയശതമാനം. വിദ്യാർഥികൾക്ക് tnresults.nic.in, dge1.tn.nic.in, dge2.tn.nic.in എന്നീ വെബ്സൈറ്റുകളിൽനിന്ന് ഫലം അറിയാനാകും. ഈ വെബ്സൈറ്റുകളിൽ നൽകിയിരിക്കുന്നHSE(+2) - March 2019 Results ലിങ്കിൽ രജിസ്ട്രേഷൻ നമ്പരും ജനനത്തീയതിയും നൽകിയാൽ മാർക്ക് അറിയാനാകും. മാർച്ച് 29 മുതൽ ഏപ്രിൽ 10 വരെയാണ് പരീക്ഷയുടെ മൂല്യനിർണയം നടത്തിയത്. അടുത്ത ആഴ്ച മുതൽ വിദ്യാർഥികൾക്ക് അതാത് സ്കൂളുകളിൽനിന്നും സർട്ടിഫിക്കറ്റുകൾ കൈപ്പറ്റാവുന്നതാണ്. മാർക്ക് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിശ്ചിത ദിവത്തിനകം പുനഃപരിശോധനയ്ക്ക് അപേക്ഷ നൽകാമെന്ന് തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് ഗവണ്മെന്റ് എക്സാമിനേഷൻസ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്ലസ് വൺ പരീക്ഷാ ഫലം മേയ് എട്ടിനും എസ്.എസ്.എൽ.സി ഫലം ഏപ്രിൽ 29നും പ്രഖ്യാപിക്കും. Content Highlights:Tamil Nadu HSE Plus Two Results Declared


from mathrubhumi.latestnews.rssfeed http://bit.ly/2UuJRCN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages