കോഴിക്കോട്: ടി.വി 9 ചാനലിന്റെ ഒളിക്യാമറയില്‍ കുടുങ്ങിയ എം.പിമാരുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് വ്യത്യസ്ത നിലപാട്. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടേയും ഉള്‍പ്പെടെ വ്യത്യസ്ത പാര്‍ട്ടികളിലെ 15 എം.പിമാരാണ് ചാനലിന്റെ ഒളിക്യാമറയില്‍ കുടുങ്ങിയത്. ഒളിക്യാമറയില്‍ കോഴ ആവശ്യപ്പെടുന്ന എം.പിമാരില്‍ എം.കെ രാഘവനാണ് കേരളത്തില്‍ നിന്ന് കുടുങ്ങിയത്.
എന്നാല്‍ എം.കെ രാഘവന് പൂര്‍ണ പിന്തുണയാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. അതേസമയം ടി.വി 9ന്റെ തന്നെ ഒളിക്യാമറയില്‍ കുടുങ്ങിയ മഹാരാഷ്ട്രയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും എം.പിയുമായ രാംദാസിനെ അയോഗ്യനാക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. രാംദാസിനെ അയോഗ്യനാക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍ ആവശ്യപ്പെട്ടു. ചാനലിന് മുന്നില്‍ രണ്ട് പേരും കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷന് പിന്നില്‍ സി.പി.എമ്മാണെന്ന ദുര്‍ബലമായ പ്രതിരോധമാണ് എം.കെ രാഘവന്‍ ചാനലുകള്‍ക്ക് മുന്നില്‍ എത്തി പറഞ്ഞത്. സി.പി.എമ്മിനെതിരായ ആരോപണത്തിന് മറുപടി പറയാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ഒളിക്യാമറ ഓപ്പറേഷനിലൂടെ വസ്തുതകള്‍ പുറത്തുവന്നതോടെ പിച്ചും പേയും പറയുന്ന നിലയിലേക്ക് എം.കെ രാഘവന്‍ പോയിരിക്കുകയാണെന്ന് പി. മോഹനന്‍ കുറ്റപ്പെടുത്തി.
ചാനല്‍ പുറത്തുവിട്ട ഗൗരവമുള്ള ആരോപണങ്ങള്‍ ഒന്നിന് പോലും മറുപടി പറയാന്‍ എം.കെ രാഘവന്‍ തയ്യാറായില്ലെന്ന് മാത്രമല്ല മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരച്ചില്‍ നാടകം കളിക്കുകയാണെന്നും പി. മോഹനന്‍ കുറ്റപ്പെടുത്തി. ചാനല്‍ ഓപ്പറേഷന് പിന്നില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന് തെളിയിക്കാന്‍ എം.കെ രാഘവനെ വെല്ലുവിളിക്കുന്നതായി പി. മോഹനന്‍ പറഞ്ഞു. ചാനല്‍ പ്രവര്‍ത്തകര്‍ വീട്ടില്‍ വന്ന് കണ്ടതായി എം.കെ രാഘവന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പുറത്തുവിട്ട വീഡിയോ വ്യാജമാണെന്നാണ് വാദം. ഇത് തെളിയിക്കേണ്ട ബാധ്യത എം.കെ രാഘവന്റേത് മാത്രമാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി പറഞ്ഞു.
from mangalam.com http://bit.ly/2UvynDj
via IFTTT
No comments:
Post a Comment