മുംബൈ: തുടർച്ചയായ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ ഉണർവ്. സെൻസെക്സ് 83 പോയന്റ് ഉയർന്ന് 38691ലും നിഫ്റ്റി 21 പോയന്റ് നേട്ടത്തിൽ 11618ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 452 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 303 ഓഹരികൾ നഷ്ടത്തിലുമാണ്. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ്. ഐഒസി, ടിസിഎസ്, ഇൻഫോസിസ്, ഒഎൻജിസി, എച്ച്പിസിഎൽ, ബിപിസിഎൽ, ടാറ്റ സ്റ്റീൽ, റിലയൻസ്, വിപ്രോ, പവർഗ്രിഡ്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്സിഎൽ ടെക്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ്, അദാനി പോർട്സ്, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2IudXnB
via
IFTTT
No comments:
Post a Comment