അധികാരത്തിലെത്തിയാല്‍ വ്യാപാരികള്‍ക്ക് ഈടില്ലാതെ 50 ലക്ഷം വായ്പ, ക്രെഡിറ്റ് കാര്‍ഡ്, പെന്‍ഷന്‍- മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

അധികാരത്തിലെത്തിയാല്‍ വ്യാപാരികള്‍ക്ക് ഈടില്ലാതെ 50 ലക്ഷം വായ്പ, ക്രെഡിറ്റ് കാര്‍ഡ്, പെന്‍ഷന്‍- മോദി

ന്യൂഡൽഹി: വീണ്ടും അധികാരത്തിലെത്തിയാൽ വ്യാപാരികൾക്ക് ഈടില്ലാതെ അമ്പത് ലക്ഷംവരെ വായ്പ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാരികൾക്ക് ക്രെഡിറ്റ് കാർഡ്, പെൻഷൻ പദ്ധതി എന്നിവയും മോദി വാഗ്ദാനം ചെയ്തു. ന്യൂഡൽഹിയിൽ നടന്ന വ്യാപാരികളുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വീണ്ടും അധികാരത്തിലെത്തിയാൽ വ്യാപാരികളുടെ ക്ഷേമത്തിനായി ദേശീയ തലത്തിൽ ബോർഡ് രൂപീകരിക്കും. ചെറുകിട കച്ചവടക്കാർക്ക് ക്രെഡിറ്റ് കാർഡുകൾ നൽകുകയും പെൻഷൻ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും. യാതൊരു ഈടും ഇല്ലാതെ 50 ലക്ഷം വരെ വായ്പകൾ ലഭ്യമാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. തന്റെ സർക്കാർ നടപ്പിലാക്കിയ ജിഎസ്ടി വ്യാപാരികൾക്ക് വലിയ നേട്ടമുണ്ടാക്കിക്കൊടുത്തതായും മോദി ചൂണ്ടിക്കാട്ടി. ജിഎസ്ടി നടപ്പിലാക്കിയതിൽ ചില പോരായ്മകൾ സംഭവിച്ചിട്ടില്ലെന്ന് പറയുന്നില്ല. എന്നാൽ അതു സംബന്ധിച്ച് വ്യാപാരികളിൽനിന്നുള്ള ഏതൊരു പരാതിയും പരിഹരിക്കാൻ സർക്കാർ തയ്യാറായി. ജിഎസ്ടി വന്നതോടെ ടാക്സ് റിട്ടേൺ സമർപ്പിക്കുന്നത് ലളിതമായതായും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് കച്ചവട സമൂഹത്തെ ഒന്നാകെ ചോർ എന്ന് വിളിച്ചപ്പോൾ തന്റെ സർക്കാർ അവർക്കായി നിലകൊണ്ടതായി മോദി പറഞ്ഞു. നൂലാമാലകൾ ഒഴിവാക്കി വായ്പകൾ എളുപ്പത്തിൽ ലഭ്യമാക്കുകയും വ്യാപാരികളുടെ ജീവിതം സുഗമമാക്കുകയും ചെയ്യാനാണ് കഴിഞ്ഞ അഞ്ചുവർഷങ്ങളിലും കേന്ദ്രസർക്കാർ ശ്രമിച്ചത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ വ്യാപാരികൾക്ക് മുൻപൊരിക്കലും അവരർഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ സാമ്പത്തിക രംഗം വളരുന്നതിന് വ്യാപാരികളുടെ അധ്വാനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ എഴുപത് വർഷത്തെ ഭരണകാലത്തും കോൺഗ്രസ് അവരെ കള്ളൻമാരെന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ് ചെയ്തിട്ടുള്ളത്. അവർ ഒരിക്കലും വ്യാപാരികളെ ബഹുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. Content HIghlights:Modi says traders to get 50-lakh loan without collateral, lok sabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2UKTvGA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages