ഭോപ്പാല്‍: മധ്യപ്രദേശില്‍ മൂന്നു ദിവസമായി തുടരുന്ന റെയ്ഡില്‍ കണ്ടെത്തിയത് കണക്കില്‍പെടാത്ത 281 കോടി രൂപയുടെ കള്ളപ്പണ റാക്കറ്റിന്റെ ഇടപാടെന്ന് ആദായ നികുതി അധികൃതര്‍. പണത്തിന്റെ വലിയൊരു ഭാഗം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഡല്‍ഹിയിലെ ആസ്ഥാനത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. ഡല്‍ഹി തുക്ലക് റോഡില്‍ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ വസതിയിലേക്ക് കടത്തിയ 20 കോടി രൂപ ഹവാല പണവും ഇതില്‍ പെടും.
റെയ്ഡില്‍ ഇതുവരെ 14.6 കോടിയുടെ കണക്കില്‍പെടാത്ത പണവും പുലിത്തോലുകളും 252 കുപ്പി മദ്യവും ഏതാനും തോക്കുകളും പിടിച്ചെടുത്തു. പണം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട ഡയറികളില്‍ എഴുതി സൂക്ഷിച്ചിരിക്കുന്ന വിവരങ്ങളും കമ്പ്യൂട്ടര്‍ ഫയലുകളും എക്‌സല്‍ ഷീറ്റുകളും പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, റെയ്ഡുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റവന്യൂ സെക്രട്ടറി എ.പി പാണ്ഡെ, പ്രത്യക്ഷ നികുതി സെന്‍ട്രല്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.സി മോഡി എന്നിവരില്‍ നിന്ന് വിശദീകരണം തേടി. തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളെ കോണ്‍ഗ്രസിനെതിരെ ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ എടുക്കുന്ന ഏതൊരു നടപടിയും നിഷ്പക്ഷവും വിവേചന രഹിതവുമായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഞായറാഴ്ച ധനമന്ത്രാലയത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മധ്യപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ റെയ്ഡുകളുടെ പശ്ചാത്തലത്തിലായിരുന്നു നിര്‍ദേശം.
from mangalam.com http://bit.ly/2OYCGBX
via IFTTT
No comments:
Post a Comment