മുംബൈ: നീണ്ട അവധിക്കുശേഷം ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ചത് കനത്ത നഷ്ടത്തോടെ. സെൻസെക്സ് 271 പോയന്റ് നഷ്ടത്തിൽ 38875ലും നിഫ്റ്റി 88 പോയന്റ് താഴ്ന്ന് 11666ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 481 കമ്പനികളുടെ ഓഹരികൾ മാത്രമാണ് നേട്ടത്തിൽ. 1019 ഓഹരികൾ നഷ്ടത്തിലാണ്. ഊർജം, ഇൻഫ്ര, ഓട്ടോ, ബാങ്ക്, ലോഹം, ഫാർമ തുടങ്ങിയ സെക്ടറുകളിലെ ഓഹരികൾ നഷ്ടത്തിലാണ്. അതേസമയം, ഐടി ഓഹരികൾ നേട്ടത്തിലാണ്. പവർഗ്രിഡ്, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. റിലയൻസ്, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2W2wUlq
via
IFTTT
No comments:
Post a Comment