ലോകത്താദ്യമായി 2500 വര്‍ഷം മുന്‍പ് അടക്കം ചെയ്ത മമ്മിയുടെ ശവക്കല്ലറ ലൈവായി തുറന്നു. എക്സ്പെഡിഷന്‍ അണ്‍നോണ്‍: ഈജിപ്ത് ലൈവ് എന്ന പേരില്‍ ഡിസ്‌കവറി ട്രാവല്‍ ചാനലിലും സയന്‍സ് ചാനലിലുമാണ് മമ്മി തുറക്കുന്നത് ലൈവായി കാണിച്ചത്. ഏപ്രില്‍ ഏഴിനാണ് മമ്മി തുറന്നത്. തുറന്ന പെട്ടിയില്‍ നിന്ന് മൃതദേഹം മാത്രം പ്രതീക്ഷിച്ചിടത്ത് നിധിയും ലഭിച്ചത് ഏവരെയും അദ്ഭുതപ്പെടുത്തി.
ഈജിപ്തില്‍ നിരവധി ഇടങ്ങളില്‍ നിന്ന് പേടകങ്ങള്‍ കുഴിച്ചെടുത്തിട്ടുണ്ട്. അല്‍ഗോരിഫ് എന്ന സ്ഥലത്തു നിന്നു കണ്ടെത്തിയ ശവപ്പെട്ടിയാണ് ലൈവിന് വേണ്ടി ഉപയോഗിച്ചത്. കല്ലറയുടെ ആഴങ്ങളില്‍ നിന്നായിരുന്നു ഇതു കണ്ടെത്തിയത്. അതിസൂക്ഷ്മമായി മുദ്രവച്ച നിലയിലായിരുന്നു ശവപ്പെട്ടി. പലതരത്തിലുള്ള കൊത്തുപണികളും കവചത്തിലെ കല്ലില്‍ നടത്തിയിരുന്നു. ഇത് ഉയര്‍ത്തി മാറ്റിയപ്പോള്‍ ലിനന്‍ തുണിയില്‍ പൊതിഞ്ഞ മമ്മിയുടെ മൃതദേഹം കേടുപാടില്ലാതെ കണ്ടെത്തി.
പുരാതന ഈജിപ്തിലെ മാന്ത്രിക വിദ്യകളുടെ ദൈവമായ തോത്തിനെ ആരാധിച്ചിരുന്ന പുരോഹിതന്റേതാകാം മമ്മിയെന്നാണു കരുതുന്നത്. ഈജിപ്തിലെ 26-ാം രാജവംശത്തിന്റെ കാലത്തായിരിക്കാം ജീവിച്ചിരുന്നതെന്നും കരുതുന്നു. പെട്ടിക്കകത്ത് നിറയെ സ്വര്‍ണം കൊണ്ടുള്ള കരകൗശലവസ്തുക്കളും മറ്റ് അമൂല്യ വസ്തുക്കളുമായിരുന്നു. മമ്മിയോടു ചേര്‍ന്നു തന്നെ സ്വര്‍ണത്തില്‍ പൊതിഞ്ഞ ഒരു ദൈവ രൂപവും ഒരു വണ്ടിന്റെ പ്രതിമയും ഉണ്ടായിരുന്നു. ഏറെ പ്രധാന്യത്തോടെയായിരുന്നു ഈ ശവപ്പെട്ടി കല്ലറയില്‍ സൂക്ഷിച്ചിരുന്നത്.
മമ്മികളിലൊന്ന് ഒരു യുവതിയുടേതായിരുന്നു. അലങ്കാരപ്പണികള്‍ നടത്തിയ മുഖംമൂടിയും മുത്തുകളുമെല്ലാം നിറഞ്ഞതായിരുന്നു യുവതിയുടെ മമ്മി. മൃതദേഹങ്ങളില്‍ നിന്നുള്ള ആന്തരികാവയവങ്ങള്‍ അടക്കം ചെയ്ത പ്രത്യേകം ജാറുകളും കണ്ടെത്തി. കൂടെ ഒരു മെഴുകുപ്രതിമയും കണ്ടെത്തി. ഈജിപ്തിലെ ഒരു കല്ലറയിലും ശവപ്പെട്ടിയിലും ഇത്തരം പ്രതിമകള്‍ ഇന്നേവരെ കണ്ടെത്തിയിട്ടില്ല. 'ഇര്‍ത് ഹ്റു' എന്ന ഉന്നത പുരോഹിതന്റെ പ്രതിമയാണിതെന്നാണു നിഗമനം. ഇക്കാര്യം ഉറപ്പിക്കാനായിട്ടില്ല. മമ്മിയില്‍ കൂടുതല്‍ ഗവേഷണം നടത്താനൊരുങ്ങുകയാണ് ഈജിപ്ത്.
from mangalam.com http://bit.ly/2Gt8gF7
via IFTTT
No comments:
Post a Comment