കെ. സുരേന്ദ്രന് ആകെ 242 കേസുകള്‍, ഇത് പരസ്യം ചെയ്യാന്‍ മാത്രം 60 ലക്ഷം ചിലവ്: 75 ലക്ഷം മറികടന്നാല്‍ കമ്മീഷന്റെ പിടിവീഴും, വെട്ടിലായി ബിജെപി! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

കെ. സുരേന്ദ്രന് ആകെ 242 കേസുകള്‍, ഇത് പരസ്യം ചെയ്യാന്‍ മാത്രം 60 ലക്ഷം ചിലവ്: 75 ലക്ഷം മറികടന്നാല്‍ കമ്മീഷന്റെ പിടിവീഴും, വെട്ടിലായി ബിജെപി!

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയസാധ്യത കാണുന്ന സീറ്റുകളിലൊന്നാണ് പത്തനംതിട്ട. ശബരിമല വിഷയം ഉയര്‍ത്തി, ശബരിമല പ്രതിഷേധത്തിനു നേതൃത്വം നല്‍കിയ കെ.സുരേന്ദ്രനെ തന്നെ രംഗത്തിറക്കിയാണ് ബിജെപിയുടെ നീക്കം.പ്രചാരണത്തിലുള്‍പ്പെടെ സുരേന്ദ്രന്‍ മുന്‍തൂക്കം നേടി നീങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടി കിട്ടിയത്. സ്ഥാനാര്‍ത്ഥികള്‍ കേസിന്റെ വിവരങ്ങള്‍ പത്രദൃശ്യ മാധ്യമങ്ങളില്‍ മൂന്ന് വട്ടം പ്രസീദ്ധീകരിക്കണമെന്ന നിബന്ധനയിലാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ കുടുങ്ങിയത്.

കെ.സുരേന്ദ്രശന്റ പേരില്‍ 242 കേസുകളാണുള്ളത്. ഇതില്‍ ഭൂരിപക്ഷവും ശബരിമല വിഷയവുമായി ബന്ധപ്പെട്ടതാണ്. കേസിന്റെ വിശദാംശങ്ങള്‍ ഒരു തവണ മാത്രം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ സുരേന്ദ്രന് 20 ലക്ഷം രൂപ വേണം. പരസ്യം മൂന്നു തവണ ചെയ്യുമ്പോള്‍ ചിലവ് 60 ലക്ഷം. ഇത് കൂടാതെ ദൃശ്യമാധ്യമങ്ങളില്‍ വരുന്ന ചിലവ് വേറെയും. എന്നാല്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി ചിലവാക്കാവുന്ന തുക 75 ലക്ഷമാണ്.

ഈ സാഹചര്യത്തില്‍ വിഷയം ചൂണ്ടിക്കാട്ടി എന്‍ഡിഎ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. കേസിന്റെ വിവരങ്ങള്‍ കാണിക്കുന്നതിനുള്ള പരസ്യത്തിന് ചിലവാകുന്ന തുക സ്ഥാനാര്‍ഥിയുടെ ചിലവിനത്തില്‍ നിന്ന്് ഒഴിവാക്കുകയോ അല്ലെങ്കില്‍ വിശദ വിവരങ്ങള്‍ ഒഴിവാക്കി കേസിന്റെ നമ്പര്‍ മാത്രം പ്രസിദ്ധിപ്പെടുത്തുന്നതിലേക്ക് നിബന്ധന മാറ്റുകയോ ചെയ്യണമെന്നാണ് ബിജെപിയും സഖ്യവും ആവശ്യപ്പെടുന്നത്. ഇല്ലാത്ത അധികാരം ഉപയോഗിക്കുകയും അധികാര ദുര്‍വിനിയോഗം നടത്തുകയുമാണെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ ചീഫ് ഇലക്ഷന്‍ ഓഫീസര്‍മാര്‍ക്കെതിരെയും കളക്ടര്‍മാര്‍ക്കെതിരെയും ബിജെപി പരാതി നല്‍കിയിട്ടുണ്ട്.



from mangalam.com http://bit.ly/2UEUlET
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages