ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിംഗ് നാളെ. 20 സംസ്ഥാനങ്ങളിലെ 91 മണ്ഡലങ്ങളാണ് നാളെ പോളിംഗ് ബൂത്തിലെത്തുന്നത്. 1279 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
നാഷണല്‍ ഇലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നിവ നടത്തിയ അവലോകനത്തില്‍ സ്ഥാനാര്‍ത്ഥികളില്‍ 1266 പേര്‍ സ്വയം സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. 13 പേര്‍ പൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല.
ഇതുപ്രകാരം 213 പേര്‍ (17%) ക്രിമിനല്‍ കേസില്‍ പ്രതികളാണ്. ഇവരില്‍ 146 പേര്‍ ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 10 പേര്‍ക്കെതിരെ കൊലപാതക കേസുകളും 25 പേര്‍ക്കെതിരെ വധശ്രമക്കേസുകളും ഉണ്ട്. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ ബന്ധമുള്ള സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ്. 35 പേര്‍. ബി.ജെ.പിയില്‍ 30 പേരും ക്രിമിനല്‍ കേസ് പ്രതികളാണ്.
സ്ഥാനാര്‍ത്ഥികളില്‍ 401 പേര്‍ (32%) കോടിപതികളാണ്. ഒരു കോടിയോ അതിലേറെയോ ആണ് ഇവരുടെ ആസ്തി. കോടിപതികള്‍ കൂടുതല്‍ കോണ്‍ഗ്രസിലാണ്. 69 പേര്‍. ബി.ജെ.പിക്ക് 65 കോടിപതികളുമുണ്ട്. ബിഎസ്പി -32, ടിഡിപി-25, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി -22, ടി.ആര്‍.എസ്-17 എന്നിങ്ങനെയാണ് കോടിപതികളുടെ കണക്ക്. സ്ഥാനാര്‍ത്ഥികളുടെ ശരാശരി ആസ്തി 6.63 കോടിയാണ്.
ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നവരും കൂടുതല്‍ കോണ്‍ഗ്രസിലാണ്. 22 പേര്‍. ബി.ജെ.പിയില്‍ 16 പേരുമുണ്ട്. ബി.എസ്.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി, തെലുങ്കുദേശം പാര്‍ട്ടി, തെലങ്കാന രാഷ്ട്ര സമിതി എന്നീ കക്ഷികളിലെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും ഗുരുതരമായ കേസുകളുണ്ട്. ബി.എസ്.പിയിലെ 32 സ്ഥാനാര്‍ത്ഥികളില്‍ നാലു പേര്‍ ക്രിമിനല്‍ കേസ് പ്രതികളാണ്.
സ്ഥാനാര്‍ത്ഥികളില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയവരുമാണ്. 12പേര്‍ക്കെതിരെയുള്ള വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസുകളാണ്. 91ല്‍ 37 മണ്ഡലങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.
89 വനിതകള്‍ മാത്രമാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ് 343 സ്ഥാനാര്‍ത്ഥികളില്‍ 47 പേരും ബി.ജെ.പിയുടെ 374 പേര്‍ 45 പേരും വനിതകളാണ്. ബംഗാളിലെ 42 സീറ്റുകളില്‍ 17 ഇടത്ത് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വനിതാ സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. 40% വരുമിത്. ഒഡീഷയിലെ ബിജു ജനതാദള്‍ സ്ഥാനാര്‍ത്ഥികളില്‍ 30% വനിതകളാണ്.
from mangalam.com http://bit.ly/2KmP93w
via IFTTT
No comments:
Post a Comment