രാഹുലോ പ്രിയങ്കയോ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തരായ എതിരാളികളല്ലന്നും രാഹുല്‍ അടുത്ത 20 വര്‍ഷത്തേക്ക് പ്രധാനമന്ത്രിയാകില്ലന്നും വരുണ്‍ ഗാന്ധി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ വരുണ്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'ഞാന്‍ ഒരു പ്രവാചകനല്ല. പക്ഷെ അടുത്ത 10-20 വര്‍ഷക്കാലം എന്തായാലും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് തോന്നുന്നില്ല. വോട്ട് മാത്രമല്ല ജനങ്ങള്‍ മോദിക്ക് തങ്ങളുടെ ചോര നല്‍കാനും തയ്യാറാണ്. എനിക്ക് സഹോദരനോട് ബഹുമാനമുണ്ട്, എന്നാല്‍ ബന്ധം തികച്ചും ഔപചാരികമാണ്. ബി.ജെ.പി വിട്ടാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിച്ചതായി കരുതണമെന്നും മോദി മത്സരത്തിന്റെ കാര്യത്തില്‍ രാഹുലെിനെക്കാളും ഏറെ മുമ്പിലാണെന്നും വരുണ്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ പിലിബിത്ത് മണ്ഡലത്തില്‍ ബി.ജെ.പിക്ക് വേണ്ടി വരുണ്‍ മത്സരിക്കുന്നുണ്ട്. 1999 ലാണ് വരുണ്‍ ഗാന്ധി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. 2014 ലെ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം ബി.ജെ.പിയുടെ പ്രചാരണത്തില്‍ പങ്കെടുക്കുകയും അതേ സമയം രാഹുലിനെ പ്രകീര്‍ത്തിച്ചു രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതോടെ മോദി പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഇയാളെ ഒഴിവാക്കിയിരുന്നു. കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ അത് നടന്നില്ല. പിന്നീടാണ് ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വരുണിന് സീറ്റ് നല്‍കിയത്.
from mangalam.com http://bit.ly/2DklTEM
via IFTTT
No comments:
Post a Comment