ന്യൂഡൽഹി: ജലന്തർ രൂപതക്ക് കീഴിലെ സ്ഥാപനത്തിൽ നിന്നും പോലീസ് പിടിച്ചെടുത്ത പണത്തിൽ തിരിമറി നടത്തിയെന്ന ആരോപണവുമായി ഫാ.ആന്റണി മാടശേരി. 15 കോടി പിടിച്ചെടുത്തിട്ട് 9.66 കോടി രൂപ മാത്രമാണ് പോലീസ് രേഖയിൽ കാണിച്ചിട്ടുള്ളൂ. സ്ഥാപനത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട പണമാണിതെന്നും അദ്ദേഹം പറഞ്ഞു. പണത്തിന്റെ കണക്കുകൾ മറ്റന്നാൾ കോടതിയിൽ ഹാജരാക്കും. പഞ്ചാബിൽ ഉടനീളം ശാഖകളുള്ള നവോദയ എന്ന സ്ഥാപനത്തിന്റെ പണമാണിത്. ബാങ്ക് ഉദ്യോഗസ്ഥരുമയി ചേർന്ന് പണം എണ്ണുന്നതിനിടയിലാണ് പോലീസ് റെയ്ഡ് നടത്തിയതെന്നും ഫാ.ആന്റണി മാടശേരി പറഞ്ഞു. മൂന്ന് ദിവസം മുമ്പാണ് പ്രതാപ് പുരയിലെ ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ ജനറേറ്റർ ഓഫീസിൽ നിന്ന് പോലീസ് പണം പിടിച്ചെടുത്തത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രൂപം കൊടുത്ത ഫ്രാൻസിസ്ക്കൻ മിഷണറീസ് ഓഫ് ജീസസിന്റെ ഡയറക്ടർ ജനറാൾ ആണ് ഫാദർ ആന്റണി മാടശേരി. കണക്കിൽ പെടാത്ത പണം കൈവശം വച്ചതിന് ഫാ ആന്റണി മാടശേരി ഉൾപ്പടെ ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഈ സംഭവത്തിലാണ് വിശദീകരണവും പോലീസിനെതിരെ ആരോപണവുമായി ഫാ.ആന്റണി മാടശേരി രംഗത്തെത്തിയിരിക്കുന്ത്. Content Highlights:Father Anthony against police-Jalandhar; alleges
from mathrubhumi.latestnews.rssfeed https://ift.tt/2I3QLwr
via
IFTTT
No comments:
Post a Comment