കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ 12 ദിവസങ്ങള്‍ക്കു ശേഷം പിടികൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ 12 ദിവസങ്ങള്‍ക്കു ശേഷം പിടികൂടി

കോട്ടയം: കുമരകം പോലീസ്‌ സ്‌റ്റേഷനില്‍നിന്നു കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ 12 ദിവസങ്ങള്‍ക്കു ശേഷം പോലീസിന്റെ ആന്റി ഗുണ്ടാ സ്‌ക്വാഡ്‌ സംഘം പിടികൂടി. തിരുവാര്‍പ്പ്‌ മീന്‍ചിറ തിരുത്തിച്ചിറ ടി.കെ. രജീഷി(അമ്പിളിമോന്‍-26)നെയാണ്‌ ഡിവൈ.എസ്‌.പി: ആര്‍.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. കുമരകം പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ കഞ്ചാവ്‌ വില്‍പ്പനയ്‌ക്കായെത്തിയ രജീഷിനെ ഏപ്രില്‍ രണ്ടിനാണ്‌ പോലീസ്‌ പിടികൂടിയത്‌. ജീപ്പിലേക്ക്‌ കയറ്റുന്നതിനിടെ പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു. പോലീസിന്റെ അന്വേഷണത്തില്‍ പ്രതി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ രക്ഷപെട്ടതായി കണ്ടെത്തി.
പോലീസ്‌ ജീപ്പില്‍നിന്നു രക്ഷപെട്ട പ്രതി, വിലങ്ങുമായി ആറ്‌ നീന്തിക്കടന്ന്‌ മീന്‍ചിറ ഭാഗത്തെ സുഹൃത്തിന്റെ വീട്ടിലെത്തി. തുടര്‍ന്നു സുഹൃത്തിന്റെ പിതാവിന്റെ സഹായത്തോടെ വീടിനു മുന്നിലെ പാടശേഖരത്തില്‍ ഒളിവില്‍ കഴിഞ്ഞു. ഇവിടേക്ക്‌ ഭക്ഷണവും വെള്ളവും അടക്കമുള്ള സഹായങ്ങള്‍ ഇവര്‍ എത്തിച്ചു നല്‍കി. പിറ്റേന്ന്‌ പുലര്‍ച്ചെ സുഹൃത്തും അച്‌ഛനും വിവരം പ്രതിയുടെ അമ്മയെയും സഹോദരനെയും അറിയിക്കുകയും സഹോദരന്‍ സ്‌ഥലത്ത്‌ എത്തി പ്രതിയുമായി തിരുവഞ്ചൂര്‍ മോസ്‌കോ ഭാഗത്തുള്ള ബന്ധുവീട്ടിലെത്തി. അവിടെ വെച്ച്‌ സുഹൃത്തിന്റെ സഹായത്തോടെ കൈവിലങ്ങ്‌ അറത്തു മാറ്റി.
തുടര്‍ന്ന്‌ രണ്ടു ദിവസത്തോളം പ്രദേശത്ത്‌ പ്രതി ഒളിവില്‍ കഴിഞ്ഞു. ഇവിടെനിന്നു പ്രതിയുടെ അമ്മയും സഹോദരനും ചേര്‍ന്ന്‌ ചെങ്ങളത്തുള്ള കാര്‍ എടുത്തു തോട്ടപ്പള്ളി ഭാഗത്തെ ബന്ധുവീട്ടില്‍ എത്തി അവിടെ ഒളിവില്‍ കഴിഞ്ഞു. പിന്നീട്‌ ഇവിടെനിന്നു പ്രതിയുടെ അമ്മാവന്റെ സഹായത്തോടെ അടിമാലി ഭാഗത്തെ തിരുമ്‌ ചികിത്സാ കേന്ദ്രത്തിലേയ്‌ക്ക്‌ ഒളിവില്‍ പോയി. ഈ തിരുമ്‌ ചികിത്സാ കേന്ദ്രത്തില്‍ ദിവസങ്ങളോളം പ്രതി ഒളിവില്‍ കഴിഞ്ഞു. പ്രതി ഈ പ്രദേശത്ത്‌ ഒളിവില്‍ കഴിയുന്നതായി പോലീസ്‌ സംഘത്തിനു വിവരം ലഭിച്ചു.
രണ്ടു കുന്നുകള്‍ക്കിടയില്‍, കാട്‌ പിടിച്ചു കിടക്കുന്ന ഒറ്റപ്പെട്ട പ്രദേശത്തായിരുന്നു തിരുമ്‌ ചികിത്സാ കേന്ദ്രം. അവിടെ എത്തിയ ആന്റി ഗുണ്ടാ സ്‌ക്വാഡ്‌ സംഘം പ്രതിയെ കണ്ടെത്താന്‍ നന്നേ പ്രയാസപ്പെട്ടു. കുമരകം എസ്‌.എച്ച്‌.ഒ: ടി.എസ്‌. ശിവകുമാര്‍, കുമരകം എസ്‌.ഐ: ടി.വി. ഷിബു, ആന്റി ഗുണ്ടാ സ്‌ക്വാഡ്‌ എസ്‌.ഐ: ടി.എസ്‌. റെനീഷ്‌, എ.എസ്‌.ഐമാരായ വി.എസ്‌. ഷിബുക്കുട്ടന്‍, എസ്‌. അജിത്‌, ഐ. സജികുമാര്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫിസര്‍മാരായ പി.എന്‍. മനോജ്‌, ബിജു പി.നായര്‍, സജമോന്‍ ഫിലിപ്പ്‌, കുമരകം സ്‌റ്റേഷനിലെ പി.ആര്‍.ഒ. എ.എസ്‌.ഐ. കെ.കെ. ഉല്ലാസ്‌, സി.പി.ഒമാരായ പ്രദീപ്‌ സി.ടി, മഹേഷ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തിരുമ്‌ ചികിത്സാ കേന്ദ്രത്തിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
അന്വേഷണത്തെ വഴി തെറ്റിക്കുന്നതായും പ്രതിയെ പോലീസ്‌ തട്ടിക്കൊണ്ടു പോയതായും ഒളിവില്‍ പാര്‍പ്പിച്ചിരുന്ന പ്രതിയുടെ ബന്ധുക്കള്‍ ജില്ലാ പോലീസ്‌ മേധാവി അടക്കമുള്ളവര്‍ക്ക്‌ പരാതി നല്‍കിയിരുന്നു. ഇത്‌ അന്വേഷണത്തെ വഴി തെറ്റിക്കാനായിരുന്നെന്ന്‌ വ്യക്‌തമായിട്ടുണ്ട്‌. പോലീസ്‌ കസ്‌റ്റഡിയില്‍നിന്നു രക്ഷപെട്ട പ്രതിയെ രക്ഷപെടാനും ഒളിവില്‍ കഴിയാനും സഹായിച്ച പ്രതികളെ വരും ദിവസങ്ങളില്‍ അറസ്‌റ്റ്‌ ചെയ്‌തേക്കും.



from mangalam.com http://bit.ly/2UChvvu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages