ഇടപ്പാളില്‍ 10 വയസ്സുകാരിയായ നാടോടി ബാലികയ്ക്ക് നേരെ ആക്രമണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

ഇടപ്പാളില്‍ 10 വയസ്സുകാരിയായ നാടോടി ബാലികയ്ക്ക് നേരെ ആക്രമണം

മലപ്പുറം: തൊടുപുഴ സംഭവത്തിന് പിന്നാലെ മലപ്പുറത്തും 10 വയസ്സുകാരിക്ക് നേരെ ആക്രമണം. മലപ്പുറം ഇടപ്പാളില്‍ 10 വയസ്സുകാരിക്കാണ് ക്രൂരമര്‍ദ്ദനമേറ്റത്. നാടോടി ബാലികയ്ക്കാണ് ഇത്തരത്തില്‍ ക്രൂരമര്‍ദ്ദനമേറ്റത്. പാതയോരത്ത് ആക്രി സാധനങ്ങള്‍ എടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. എന്നാല്‍ അക്രമി ആരാണെന്ന് വ്യക്തമായിട്ടില്ല. കല്ല് പോലുള്ള വസ്തുവുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ 10 മണിയോടെയാണ് ആക്രമണമുണ്ടായത്. തലയ്ക്ക് സാരമായ പരിക്കേറ്റ കുട്ടിയെ ഇടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രി സാധനങ്ങള്‍ പെറുക്കുന്നത് വിലക്കിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

സംഭവസമയത്ത് കുട്ടിക്കൊപ്പം അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ എത്തിയ പോലീസ് കുട്ടിയുടെ മൊഴിയെടുത്തു.



from mangalam.com http://bit.ly/2FUuT43
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages