സുല്‍ത്താന്‍ ബത്തേരി: ദേഹത്ത് സ്‌ഫോടകവസ്തു കെട്ടിവെച്ച് മദ്ധ്യവയസ്‌ക്കന്‍ യുവതിയുമൊത്ത് പൊട്ടിത്തെറിച്ചു. സംഭവത്തിന് സാക്ഷിയായ അഞ്ചു വയസ്സുകാരി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നായ്‌ക്കെട്ടി ഇളവന (ചെരുവില്‍) അബ്ദുള്‍ നാസറിന്റെ ഭാര്യയും നായ്ക്കട്ടിയിലെ അക്ഷയ സെന്റര്‍ ജീവനക്കാരിയുമായ അംല എന്ന അമല്‍ (36) നായ്ക്കട്ടിയിലെ ഫര്‍ണിച്ചര്‍ ഷോപ്പ് ഉടമയും മൂലങ്കാവ് എറളോട്ടുകുന്ന് സ്വദേശിയുമായ പെരുങ്ങോട്ടില്‍ ബെന്നി(48)യുമാണ് മരിച്ചത്.
ഇന്നലെ 1.10 ന് അബ്ദുള്‍ നാസറിന്റെ വീട്ടില്‍വച്ച് സംഭവം നടക്കുമ്പോള്‍ അഞ്ചു വയസുകാരി ആയിഷയും വീട്ടിലുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ ഇരുവരുടെയും ശരീരം ചിന്നിച്ചിതറി. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി നാസര്‍ പള്ളിയില്‍ പോയപ്പോഴായിരുന്നു സംഭവം. വീടിന്റെ മുന്‍ഭാഗത്തുവച്ചാണ് സ്‌ഫോടനം നടന്നത്. വീടിന്റെ വരാന്തയില്‍നിന്ന് 10 മീറ്ററോളം ദൂരെ വരെ സ്‌ഫോടനത്തെത്തുടര്‍ന്ന് മാംസകഷണങ്ങള്‍ തെറിച്ചുകിടപ്പുണ്ട്.
സ്‌ഫോടനത്തില്‍ കുഞ്ഞിന്റെയും ശരീരമാസകലം ചോരയും മാംസകഷണങ്ങളും പറ്റിപിടിച്ചുകിടന്നിരുന്നു. എന്നാല്‍ കുഞ്ഞിന് പരുക്കേറ്റില്ല. ഉഗ്ര സ്‌ഫോടക ശേഷിയുള്ള വസ്തുവാണ് ബെന്നി ശരീരത്തില്‍ കെട്ടിവെച്ചതെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടക വസ്തു ശരീരത്തില്‍ കെട്ടിവെച്ച് അബ്ദുള്‍ നാസറിന്റെ വീട്ടിലെത്തിയ ബെന്നി അമലിനെ പുറത്തേക്ക് വിളിച്ച് വരാന്തയില്‍ വെച്ച് കെട്ടിപിടിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്.
ബെന്നിയുടെ ശരീരഭാഗങ്ങള്‍ അകത്തേക്കും അമലിന്റെത് വരാന്തയില്‍ നിന്ന് പുറത്തേക്ക് ചിന്നിച്ചിതറിയ നിലയിലുമാണ് കാണപ്പെട്ടത്. സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററോളം ദൂരെ വരെ കേട്ടു. സ്‌ഫോടനത്തിന്റെ മുഴക്കവും ഒച്ചയും കേട്ടാണ് പള്ളിയില്‍ ഉണ്ടായിരുന്നവര്‍ ഓടി എത്തിയത്. ബെന്നിയും അബ്ദുള്‍ നാസറും സുഹൃത്തുക്കളാണ്. അബ്ദുള്‍ നാസറും അക്ഷയ സെന്ററില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.
ഇന്നലെ ഉച്ചയോടെ ബെന്നി അബ്ദുള്‍ നാസറിനോട് എനിക്ക് ചില പ്രശ്‌നങ്ങളുണ്ട് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് എന്നു പറഞ്ഞു. എന്ത് പ്രശ്‌നമായാലും പരിഹാരം കാണാത്ത പ്രശ്‌നമുണ്ടോ. ഞാന്‍ പള്ളിയില്‍ പോയിട്ടു വരട്ടെ. അതിനുശേഷം പ്രശ്‌നം പരിഹാരിക്കാമെന്നു പറഞ്ഞാണ് നാസര്‍ പള്ളിയിലേക്ക് നിസ്‌ക്കരിക്കാന്‍ പോയത്. എന്നാല്‍ എല്ലാം നിമിഷ നേരംകൊണ്ട് അവസാനിച്ചു.
അബ്ദുള്‍ നാസറിന് ആയിഷയെകൂടാതെ അഫ്രൂസ, അഫ്രീന എന്നി മക്കളുമുണ്ട്. ബെന്നിയുടെ ഭാര്യ റീനയാണ്. അലന്‍, അയോണ എന്നിവര്‍ മക്കളുമാണ്. എ.എസ്.പി. മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി അനന്തര നടപടികള്‍ സ്വീകരിച്ചു. എക്‌സ്‌പ്ലോസീവ് വിദഗ്ധരും ഫിങ്കര്‍ പ്രിന്റ് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശേധന നടത്തി.
സ്‌ഫോനത്തിന്റെ നടുക്കത്തില്‍ നിന്ന് വിട്ടുമാറാത്ത കുട്ടി പറഞ്ഞത് അപ്പ വന്ന് പടക്കം പൊട്ടിച്ചതാണെന്നാണ്. നാസറിന്റെ സുഹൃത്ത് കൂടിയായ ബെന്നിയെ കുട്ടി വിളിക്കുന്നത് അപ്പ എന്നാണ്. ബെന്നിയും അബ്ദുള്‍ നാസറും നല്ല സുഹൃത്തുക്കളുമാണ്. ബെന്നി ആശാരിപ്പണി എടുത്താണ് കഴിയുന്നത്. ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കി ആവശ്യക്കാര്‍ക്ക് നല്‍കുന്നതിന് വേണ്ടിയാണ് നായ്‌ക്കെട്ടിയില്‍ ഫര്‍ണിച്ചര്‍ കട തുടങ്ങിയത്.
from mangalam.com http://bit.ly/2DCc3hF
via IFTTT
No comments:
Post a Comment