മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. നിഫ്റ്റി 11,800ന് മുകളിൽ പോയി. സെൻസെക്സ് 106 പോയന്റ് നേട്ടത്തിൽ 39381ലും നിഫ്റ്റി 25 പോയന്റ് ഉയർന്ന് 11813ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 529 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 384 ഓഹരികൾ നഷ്ടത്തിലുമാണ്. റിലയൻസ്, വിപ്രോ, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, സ്പൈസ് ജെറ്റ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ജെറ്റ് എയർവെയ്സ്, ഇൻഫോസിസ്, ടിസിഎസ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. വാഹനം, ഓട്ടോ, ഊർജം, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. ലോഹം, ഐടി, ഇൻഫ്ര ഓഹരികളിൽ വില്പന സമ്മർദം പ്രകടമാണ്. മഹാവീർ ജയന്തി പ്രമാണിച്ച് ഇന്നലെ ഓഹരി വിപണിക്ക് അവധിയായിരുന്നു.
from mathrubhumi.latestnews.rssfeed http://bit.ly/2UrV5Z7
via
IFTTT
No comments:
Post a Comment