അജിത മുതല്‍ റഷീദ് വരെ; കേരളത്തില്‍ വേരുറപ്പിക്കാനാകാതെ തോക്കിന്‍മുനയിലെ വിപ്ലവം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 7, 2019

അജിത മുതല്‍ റഷീദ് വരെ; കേരളത്തില്‍ വേരുറപ്പിക്കാനാകാതെ തോക്കിന്‍മുനയിലെ വിപ്ലവം

കോഴിക്കോട്: വീരന്മാരുടെ പാതയിൽ ജീവൻ ത്യജിക്കേണ്ടിവന്നാലും ശത്രുവിനെ നേരിടുകതന്നെ ചെയ്യുമെന്നായിരുന്നു കഴിഞ്ഞ കുറച്ച് കാലമായി മാവോവാദികളുടെ മുന്നറിയിപ്പ് പോസ്റ്ററികളിലെല്ലാം അവർ ഉയർത്തിക്കാട്ടിയത്. 2016 നവംബർ 24-ന് എടക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട വരയൻമലയിൽ ഏറ്റുമുട്ടൽ നടന്ന്മാവോവാദി നേതാക്കളായ കുപ്പുദേവരാജും അജിതയും വെടിയേറ്റ് മരിച്ച അന്നുമുതൽ ഇതിന് പ്രതികാരം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി പലയിടങ്ങളിലും ഉയർന്ന പോസ്റ്ററുകളിലെ വാക്കുകളായിരുന്നു ഇത്. പക്ഷെ ഏറ്റുമുട്ടൽ നടന്ന് രണ്ടര വർഷത്തോടക്കുമ്പോൾഅജിതയുടേയും, കുപ്പു ദേവരാജിന്റേയും വഴിയേ തൊക്കിൻ മുന്നിൽ അവസാനിക്കുകയാണ് സി.പി ജലീൽ എന്ന മാവോയിസ്റ്റ് പ്രവർത്തകനും. കേരളത്തിൽ പച്ചപടിക്കാത്ത തോക്കിൻ മുനയിലെ വിപ്ലവത്തിനേറ്റ മറ്റൊരു തിരിച്ചടി. ഒരു കുടുംബം മുഴുവൻ മാവോവാദവുമായി ബന്ധപ്പെട്ട കഥയാണ് കൊല്ലപ്പെട്ട സി.പി ജലീലിനെ കുറിച്ച് പോലീസുകാർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും പറയാനുള്ളത്. 2015-ൽ പൂനയിൽ വെച്ച് മാവോവാദബന്ധത്തിന്റെ പേരിൽ മുരളി കണ്ണമ്പള്ളിയോടൊപ്പം അറസ്റ്റിലായത് മലയാളി സി.പി ജലീലിന്റെ സഹോദരൻ സി.പി മൊയ്തീനായിരുന്നു. മാവോയിസ്റ്റ് ആശയങ്ങൾക്ക് സജീവ പിന്തുണ നൽകുന്ന പോരാട്ടം സംഘടനയുടെ സജീവ പ്രവർത്തകനായ സി.പി റഷീദും കൊല്ലപ്പെട്ട ജലീലിലിന്റെ മറ്റൊരു സഹോദരനാണ്. ഇവിടെ നിന്നാണ് മാവോയിസ്റ്റ് പ്രവർത്തനത്തിന്റെ സജീവതയിലേക്ക് കൊല്ലപ്പെട്ട സി.പി ജലീലുമെത്തുന്നത്. പിന്നെ ജലീൽ പോലീസിന്റെ പ്രധാന നോട്ടപ്പുള്ളിയായതോടെ ഒളിവിലേക്ക് പോവുകയും ചെയ്തു. പ്രസ്ഥാനത്തിന് വേണ്ടത്ര സ്വാധീനം ഉണ്ടാക്കിയെടുക്കാൻ കഴിയാതെപോയ കേരളത്തിൽ പാർട്ടി ശക്തിപ്പെടുത്താനുള്ള മാവോവാദി നീക്കത്തിന് വലിയ തിരിച്ചടിയായിരുന്നു 2016-ലെ കുപ്പുദേവരാജിന്റേയും, അജിതയുടേയും മരണം. സംഘടനയുടെ മുഴുവൻ ശക്തിയും പ്രയോജനപ്പെടുത്തിനോക്കിയെങ്കിലും ഫലമുണ്ടായില്ല. നിലമ്പൂർ ഏറ്റുമുട്ടലും സംഘാംഗങ്ങളുടെ മരണവും സംഘടനയ്ക്ക് കനത്ത തിരിച്ചടിയായി. ചെറിയ ഇടവേളയ്ക്ക് ശേഷം വയനാട് മേഖലയിൽ സാന്നിധ്യം ഉറപ്പിച്ച് വരുന്നതിനിടെയാണ് സംഘാംഗമായ സി.പി ജലീലിന്റെ മരണവും സംഭവിച്ചിരിക്കുന്നത്. ശ്രദ്ധാ കേന്ദ്രമായത് രൂപേഷിന്റെ അറസ്റ്റോടെ മാവോയിസ്റ്റ് നേതാവായ രൂപേഷിന്റെ അറസ്റ്റോടെയാണ് കേരളത്തിലേക്ക് മാവോവാദി നേതൃത്വം മുഴുവൻ ശ്രദ്ധയും നൽകാൻ തീരുമാനിച്ചത്. ബുദ്ധിയും ശക്തിയും ഒരുപോലെ പ്രയോജനപ്പെടുത്തി സംഘബലം ശക്തിപ്പെടുത്താനായിരുന്നു പദ്ധതി. ബുദ്ധിപരമായി അണികളെ നയിക്കുന്ന ചുമതലയാണ് സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗവും സൈദ്ധാന്തികനുമായ കുപ്പുദേവരാജിനണ്ടായിരുന്ന ചുമതല. ആയുധപരിശീലനം നൽകുകയും വേണ്ടിവന്നാൽ ഏറ്റുമുട്ടലിന് നേതൃത്വം നൽകുകയും എന്ന ചുമതല വിക്രം ഗൗഡ, സുന്ദരി എന്നിവർക്കായിരുന്നു. മാവോവാദികളൂടെ നിരവധി അക്രമണ സമരങ്ങളിൽ പങ്കെടുത്ത സുന്ദരി കുറച്ച് കാലമായി വയനാട്, നിലമ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കുന്നുവെന്നാണ് കണക്കാക്കി പോന്നത്. 2010 ലെ ദന്തേവാഡ ബസ്തറിൽ സി.ആർ. പി.എഫ് ജവാൻമാരെ കൂട്ടക്കൊലചെയ്ത പീപ്പിൾ ഗറില്ല ലിബറേഷൻ ആർമി സബ് കമാൻഡർ കൂടിയാണ് സുന്ദരി. കർണാടകയിൽ നക്സൽ വിരുദ്ധസേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദിനകറിന്റെ ഭാര്യ കൂടിയായ സുന്ദരിയുടെ കുടുംബ പശ്ചാത്തലമത്രയും വിപ്ലവ പോരാട്ടസംഘടനകളുമായി ബന്ധപ്പെട്ടതാണ്. വനത്തിൽ തമ്പടിച്ച മാവോവാദികൾക്ക് ആദിവാസികളുടെ പിന്തുണ നേടിയെടുക്കാൻ കഴിയാതെ പോയതാണ് വലിയ പ്രശ്നമായത്. പിന്തുണച്ചില്ല എന്ന് മാത്രമല്ല മാവോവാദികളെ കണ്ടെത്താൻ പോലീസിനെ സഹായിക്കുക കൂടി ചെയ്തുവെന്നാണ് സൂചന. ഇതിനിടെ അപ്രതീക്ഷിത ഏറ്റുമുട്ടലിനെത്തുടർന്നുള്ള സാഹചര്യം സംഘടനയ്ക്ക് വലിയ തിരിച്ചടിയായി.


from mathrubhumi.latestnews.rssfeed https://ift.tt/2TujFfr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages