തിരുവനന്തപുരം: രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് താൻ ആഗ്രഹിച്ചിരുന്നുവെന്ന് കുമ്മനം രാജശേഖരൻ. മിസോറാം ഗവർണർ സ്ഥാനം രാജിവെച്ച ശേഷം മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്കും തന്റെ വരവിന് ആഗ്രഹമുണ്ടായിരുന്നു. പാർട്ടിക്കും തനിക്കും അങ്ങനെ തോന്നിയപ്പോൾ രാജിവെക്കാൻ പറ്റിയ സമയമാണെന്ന് തോന്നി. പാർട്ടി കേന്ദ്ര നേതൃത്വം തന്നോട് രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ തന്നെ ഈ ആവശ്യം കേന്ദ്ര നേതൃത്വം പറഞ്ഞതാണ്. മിസോറാമിലെ ചില തിരക്കുകൾ കാരണം സാധിക്കാതെ വന്നു. കേരളത്തിൽ വന്നിട്ട് എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുമ്മനം ഗവർണർ പദവി രാജിവെച്ചത്.കുമ്മനം രാജിവെച്ചതോടെ അസം ഗവർണർക്കാണ് മിസോറാമിന്റെ ചുമതല. Content Highlights:kummanam rajasekharan come back to politics- will contest from Thiruvananthapuram
from mathrubhumi.latestnews.rssfeed https://ift.tt/2HkgsbO
via
IFTTT
No comments:
Post a Comment