തൊടുപുഴ: ഇടുക്കി തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് മാതാവിനൊപ്പം കഴിയുന്ന യുവാവിൽനിന്ന് മർദ്ദനമേറ്റ കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നു. മർദ്ദനമേറ്റ് അബോധാവസ്ഥയിലായ ഏഴുവയസ്സുകാരൻ നിലവിൽ കോലഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ്. കുട്ടിയെ മർദിച്ച യുവാവിനെ ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരം സ്വദേശിയായ ഇയാൾ കഴിഞ്ഞദിവസം മുതൽ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയോടെയാണ് ഏഴുവയസുകാരന് ക്രൂരമായി മർദനമേറ്റത്. മദ്യപിച്ചെത്തിയ യുവാവ് മൂത്തകുട്ടിയെ ക്രൂരമായി മർദിച്ചു. മൂന്നര വയസ്സുകാരനായ ഇളയകുട്ടി കരഞ്ഞ് ബഹളം വെച്ചതോടെ അവനേയും മർദിച്ചു. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഏഴരവയസ്സുകാരനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കുട്ടി ഇപ്പോൾ വെന്റിലേറ്ററിലാണ്. കുട്ടിയ്ക്ക് നിലവിൽ കാഴ്ചശക്തിയില്ലെന്നും ഡോക്ടർ പറഞ്ഞു. മാതാവിനൊപ്പമുള്ള യുവാവ് ചേട്ടനെയും തന്നെയും മർദിച്ചെന്ന് ഇളയകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് മൊഴി നൽകി. ജേഷ്ഠനെ വടികൊണ്ട് തലയിലും മുഖത്തും കണ്ണിനും അടിച്ച് നിലത്തു വീഴിച്ചെന്നും ചോര വന്നുവെന്നും കുട്ടി പറഞ്ഞു. ഇതിന്റെയടിസ്ഥാനത്തിൽ ഇയാൾക്കെതിരേ ജുവനൈൽ ജസ്റ്റിസ് ആക്ട് 75-ാം വകുപ്പു പ്രകാരം കേസെടുക്കാൻ ആവശ്യപ്പെട്ട് തൊടുപുഴ പോലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാൻ ഡോ. ജോസഫ് അഗസ്റ്റിൻ പറഞ്ഞു. തൊടുപുഴ ഉടുമ്പന്നൂർ സ്വദേശിനിയായ യുവതിയുടെ മക്കളാണ് ക്രൂരമർദനത്തിന് വിധേയരായത്. യുവതിയെ തിരുവനന്തപുരത്താണ് വിവാഹം ചെയ്തിരുന്നത്. ഭർത്താവ് എഴുമാസം മുമ്പ് ഹൃദയാഘാതംമൂലം മരിച്ചു. അതിനുശേഷമാണ് ഭർത്താവിന്റെ ബന്ധുവായ യുവാവ് ഇവരോടൊപ്പം താമസിച്ചു തുടങ്ങിയത്. യുവതിയെയും ഇയാൾ മർദിക്കാറുള്ളതായി പറയുന്നു. യുവാവിന്റെ ക്രൂരമായ സ്വഭാവത്തെപ്പറ്റി സ്കൂളിൽ പറഞ്ഞെന്ന് ആരോപിച്ചാണ് കുട്ടിയെ മർദിച്ചത്. ഇളയകുട്ടിയുടെ താടിക്കും പല്ലിനും പരിക്കുണ്ട്. ഈ കുട്ടിയെ വെള്ളിയാഴ്ച ഹാജരാക്കണമെന്ന നിബന്ധനയിൽ അമ്മൂമ്മയ്ക്കു വിട്ടുനൽകി. Content Highlights:seven year old boy brutally attacked by his step father in thodupuzha
from mathrubhumi.latestnews.rssfeed https://ift.tt/2OzBxAG
via
IFTTT
No comments:
Post a Comment