വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മാനേജര്‍ ആയിരുന്നു പോള്‍ മനാഫോര്‍ട്ട് (69). നികുതി വെട്ടിപ്പ്, വായ്പാ തട്ടിപ്പ് കേസില്‍ ശിക്ഷ. 47 മാസം തടവുശിക്ഷയാണ് വിര്‍ജീനിയയലെ അലക്‌സാണ്‍ഡ്രിയ കോടതി വിധിച്ചത്. നഷ്ടപരിഹാരമായി 24 മില്യണ്‍ ഡോളറും 50,000 ഡോളര്‍ പിഴയും നല്‍കണം.
നികുതി വെട്ടിപ്പ് കേസില്‍ പോള്‍ മനാഫോര്‍ട്ട് കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. ഉക്രൈനില്‍ നടത്തിയ രാഷ്ട്രീയ വിദഗ്‌ദോപദേശം നല്‍കിയതിന് ലഭിച്ച ദശലക്ഷക്കണക്കിന് ഡോളറിന്റെ വരുമാനം മറച്ചുവെച്ചുവെന്നാണ് കേസ്. അനധികൃതമായി നടത്തിയ ചില ഇടനാഴി ഇടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷ അടുത്തആഴ്ച പ്രഖ്യാപിച്ചേക്കും.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണ സംഘം റഷ്യയുമായി രഹസ്യചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന ആരോപണത്തില്‍ അന്വേഷണം നടക്കുകയാണ്. യു.എസ് നീതിന്യായ വിഭാഗം സ്‌പെഷ്യല്‍ കൗണ്‍സല്‍ റോബര്‍ട്ട് മുള്ളറാണ് അന്വേഷണം നടത്തുന്നത്. 22 മാസം നീണ്ട അന്വേഷണം വൈകാതെ പൂര്‍ത്തിയാകും.
from mangalam.com https://ift.tt/2IXEjjP
via IFTTT
No comments:
Post a Comment